നിലവാരമുള്ള പിച്ചുകള്‍ നിര്‍മിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്

നിലവാരമുള്ള പിച്ചുകള്‍ നിര്‍മിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്

മുംബൈ: ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഗുണനിലവാരമുള്ള പിച്ചുകള്‍ നിര്‍മിക്കണമെന്ന് ഇന്ത്യന്‍ ബൗളറായ ഹര്‍ഭജന്‍ സിംഗ്. പിച്ച് ബാറ്റ്‌സ്മാന്മാരോടും നീതി പുലര്‍ത്തുന്ന തരത്തിലുള്ളതായിരിക്കണമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

നാല്-അഞ്ച് ദിനങ്ങളില്‍ ടെസ്റ്റ് മത്സരങ്ങള്‍ നീണ്ടുനില്‍ക്കും വിധമുള്ള പിച്ചുകള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ച ഹര്‍ഭജന്‍ മുമ്പത്തെ ടീം മാനേജ്‌മെന്റുകള്‍ ഇതിന് വിരുദ്ധമായ പിച്ചുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നതെന്നും വ്യക്തമാക്കി.

മൂന്ന് ദിവസം കൊണ്ട് അവസാനിക്കുന്ന മത്സരങ്ങളെ എങ്ങനെയാണ് ടെസ്റ്റായി കണക്കാക്കുകയെന്നും അടുത്തിടെ സ്പിന്നിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ പതറിയത് ശ്രദ്ധിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. കോഹ്‌ലിയും കുംബ്ലൈയും ഇതിന് വ്യത്യാസം വരുത്തിയേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Comments

comments

Categories: Sports