സ്വതന്ത്ര വ്യാപാര കരാറിനെതിരെ ജര്‍മ്മനിയില്‍ പ്രതിഷേധം

സ്വതന്ത്ര വ്യാപാര കരാറിനെതിരെ ജര്‍മ്മനിയില്‍ പ്രതിഷേധം

ബെര്‍ലിന്‍: സ്വതന്ത്ര വ്യാപാര കരാറിനെതിരെ ജര്‍മനിയില്‍ പ്രതിഷേധം. ബെര്‍ലിനിലും മറ്റ് ആറ് ജര്‍മന്‍ നഗരങ്ങളിലുമാണ് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയത്. യൂറോപ്യന്‍ യൂണിയനുമായും യുഎസ്, കാനഡ മുതലായ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനെതിരെയാണ് ജര്‍മനിയില്‍ പ്രതിഷേധം അലയടിക്കുന്നത്.

ബെര്‍ലിനില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ട്രേഡ് യൂണിയനുകളും പരിസ്ഥിതി സംഘടനകളും മത സംഘടനകളുമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. യുഎസ്സുമായുള്ള ട്രാന്‍സ്അറ്റ്‌ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പ്, കാനഡയുമായുള്ള കോംപ്രഹെന്‍സീവ് ഇക്ക്‌ണോമിക് ആന്‍ഡ് ട്രേഡ് എഗ്രിമെന്റ് എന്നിവയ്‌ക്കെതിരേയാണ് പ്രതിഷേധം രൂക്ഷമായിട്ടുള്ളത്. കൊളോണ്‍, ഹാംബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലെ പ്രതിഷേധ പ്രകടനത്തിലും വന്‍ ജനപങ്കാളിത്തം പ്രകടമായി.
കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി സിഗ്മാര്‍ ഗബ്രിയേല്‍ കാനഡയില്‍നിന്ന് മടങ്ങിയെത്തിയ ദിവസമാണ് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്.

Comments

comments

Categories: World