ആത്മ: വാക്ക് ഇന്‍ ഇന്‍ര്‍വ്യു

ആത്മ: വാക്ക് ഇന്‍ ഇന്‍ര്‍വ്യു

അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി(ആത്മ) കോഴിക്കോട് വേങ്ങേരിയിലെ കര്‍ഷക പരിശീലന കേന്ദ്രത്തിലേക്കുള്ള പെസ്റ്റ് സ്‌ക്കൗട്ട്, ജില്ലാ ടെക്‌നോളജി മാനേജര്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്‍ര്‍വ്യു സംഘടിപ്പിക്കുന്നു. ഈ മാസം 22, 23 തിയതികളിലാണ് ഇന്‍ര്‍വ്യു. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥി 18നും 40നും ഇടയില്‍ പ്രായമുള്ള ആളായിരിക്കണം. സമാനമേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കോഴിക്കോട് പ്രദേശത്തു താമസിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും.
ജില്ലാ ടെക്‌നോളജി ഓാഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് എന്നിവയിലെ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധമാണ്. 22-ാം തിയതിയാണ് ഈ തസ്തികയിലേക്കുള്ള അഭിമുഖം. പ്രതിമാസം 25,000 രൂപയാണ് ശമ്പളം. പെസ്റ്റ് സ്‌ക്കൗട്ട് തസ്തികയിലേക്ക്ുള്ള അപേക്ഷകര്‍ കൃഷിയില്‍ വിഎച്ച്എസ്‌സി യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവും നേടിയവരാകണം. പ്രതിമാസം 13,000 രൂപയാണ് ശമ്പളം. ഉദ്യോഗാര്‍ത്ഥികള്‍ ഇന്‍ര്‍വ്യു നടക്കുന്ന ദിവസങ്ങ്‌ളില്‍ 10.30 ന് മുമ്പ് സെന്ററില്‍ ഹാജരാകേണ്ടതാണ്

Comments

comments

Categories: Branding