Archive

Back to homepage
Business & Economy

ഇന്ത്യ നേടിയത് 300 മില്ല്യണ്‍ ഡോളറിന്റെ മൗറീഷ്യസ് നിക്ഷേപം

  മുംബൈ: 2003 ജനുവരി മുതല്‍ കഴിഞ്ഞ ജൂലൈ വരെയുള്ള കാലയളവില്‍ മൗറീഷ്യസ് കമ്പനികള്‍ 300 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയതായി മൗറീഷ്യസ് ഫിനാന്‍സ് ആന്‍ഡ് ഇക്ക്‌ണോമിക് ഡെവലപ്‌മെന്റ് മന്ത്രി പ്രവിന്ത് ജുഗ്നൗത്ത് അറിയിച്ചു. സ്മാര്‍ട്ട് സിറ്റികളുടെയും തുറമുഖങ്ങളുടെയും

Business & Economy

15 വിദേശ നിക്ഷേപ പദ്ധതികളെക്കുറിച്ച് ഉടന്‍ തീരുമാനം: എഫ്‌ഐപിബി യോഗം 26ന്

ന്യുഡെല്‍ഹി: ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ്(എഫ്‌ഐപിബി) 15 വിദേശ നിക്ഷേപ പദ്ധതികളെക്കുറിച്ച് ഈ മാസം 26ന് തീരുമാനമെടുക്കും. സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി ശക്തികാന്ത് ദാസിന്റെ അധ്യക്ഷതയില്‍ ചേരുന്ന എഫ്‌ഐപിബിയുടെ യോഗത്തിലാണ് തീരുമാനമെടുക്കുന്നത്. ഐഡിയ സെല്ലുല്ലാര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസ്, ഷേര്‍ഖാന്‍, ലിമ്പ്കിന്‍ ടെലികോം,

Branding

ഹെറിറ്റേജ് ഫുഡ്‌സിന്റെ റീട്ടെയ്ല്‍ വിഭാഗം ഏറ്റെടുക്കാനൊരുങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പ്

ന്യുഡെല്‍ഹി: കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഫുഡ്‌സിന്റെ റീട്ടെയ്ല്‍ വിഭാഗം ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ കിഷോര്‍ ബിയാനിയുടെ ഈ വര്‍ഷത്തെ നാലാമത്തെ ഏറ്റെടുക്കലായിരിക്കുമിത്. ഭാരതി റീട്ടെയ്‌ലിന്റെ ഈസിഡേ

Life

ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍ വലിയ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്നു

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ബഹുരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍ വലിയ അളവില്‍ ഹ്രൈഡ്രോ ഫ്‌ളൂറോ കാര്‍ബണുകളെ പുറന്തള്ളുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020 ആകുമ്പോഴേക്കും ഇത് ഒരു മില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ പുറന്തള്ളലിക്കേ് എത്തുമെന്നാണ് ഒരു പുതിയ അന്തര്‍ദേശീയ പഠനത്തില്‍

Branding

നെസ്‌ലെ കഞ്ചിലീഷ്യസ്: മഞ്ച് മഞ്ച് മച്ചാ മഞ്ച് പ്രചാരണപരിപാടിയില്‍ ശ്വാസംവിടാതെ ശ്രുതി ഹസനും ശങ്കര്‍ മഹാദേവനും

ന്യൂഡെല്‍ഹി: നെസ്‌ലെ ഇന്ത്യ തങ്ങളുടെ പ്രശസ്ത വേഫര്‍ ബ്രാന്‍ഡായ മഞ്ച് പുതുമകളോടെ വിപണിയിലവതരിപ്പിച്ചു .രുചിയിലും ഉല്‍പ്പാദന പ്രക്രിയയിലും സമഗ്രമായ പരിഷ്‌കരണം കൊണ്ടു വന്നതിനൊപ്പം ക്രഞ്ചിന്റെ തനത് സ്വഭാവവും നിലനിര്‍ത്തിയാണ് പുതിയ ഉല്‍പ്പന്നം ക്രഞ്ചിലീഷ്യസ് മഞ്ച് വിപണിയിലെത്തിച്ചിരിക്കുന്നത്. നടി ശ്രുതി ഹാസനും സംഗീതത്രയങ്ങളായ

Branding

4,000 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഗോദ്‌റെജ് അപ്ലയന്‍സസ്

മുംബൈ: ഗോദ്‌റെജ് അപ്ലയന്‍സസ് ഈ സാമ്പത്തിക വര്‍ഷം 4,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഏഴാം ശമ്പളകമ്മീഷന്‍ അനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതോടെ ശമ്പളവും പെന്‍ഷനും വര്‍ധിച്ചത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പുതിയ

Business & Economy

ഗോതമ്പ് ഇറക്കുമതിയുടെ നികുതി കുറയ്ക്കണമെന്ന് ഭക്ഷ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ഗോതമ്പ് ഇറക്കുമതിയുടെ നികുതി കുറയ്ക്കുന്നതിന് നീക്കം നടത്തുന്നു. 25 ശതമാനത്തില്‍ നിന്ന് ഇറക്കുമതി നികുതി 15 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇതുമൂലം ഭക്ഷ്യധാന്യങ്ങളുടെ ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടു്ന്നത്. ഗോതമ്പിന്റെ ഇറക്കുമതി നികുതി കുറയ്ക്കുന്നതിനുള്ള

World

ചേരിചേരാ ഉച്ചകോടി: എണ്ണ വിലയിടിവ് തടയുന്നതിന് നടപടി വേണമെന്ന് വെനസ്വേല

കാരക്കാസ്: എണ്ണ വിലയിടിവ് തടയുന്നതിന് ആഗോളതലത്തില്‍ നടപടി വേണമെന്ന് ചേരിചേരാ ഉച്ചകോടിയില്‍ ആതിഥേയ രാജ്യമായ വെനസ്വേല ആവശ്യപ്പെട്ടും. വെനസ്വലയുടെ പെട്രോളിയം മന്ത്രി യുലോജിയോ ഡെല്‍ പിനോയാണ് ഇക്കാര്യമുന്നയിച്ചത്. വെനസ്വേലയിലെ മാര്‍ഗരിറ്റ ദ്വീപിലാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ പതിനേഴാം ഉച്ചകോടി നടക്കുന്നത്. കടുത്ത സാമ്പത്തിക

World

സ്വതന്ത്ര വ്യാപാര കരാറിനെതിരെ ജര്‍മ്മനിയില്‍ പ്രതിഷേധം

ബെര്‍ലിന്‍: സ്വതന്ത്ര വ്യാപാര കരാറിനെതിരെ ജര്‍മനിയില്‍ പ്രതിഷേധം. ബെര്‍ലിനിലും മറ്റ് ആറ് ജര്‍മന്‍ നഗരങ്ങളിലുമാണ് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയത്. യൂറോപ്യന്‍ യൂണിയനുമായും യുഎസ്, കാനഡ മുതലായ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനെതിരെയാണ് ജര്‍മനിയില്‍ പ്രതിഷേധം അലയടിക്കുന്നത്. ബെര്‍ലിനില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍

Auto

ടെസ്‌ല-മൊബീല്‍ ഐ ബന്ധം വഷളാകുന്നു

ന്യൂഡെല്‍ഹി: ടെസ്‌ല മോട്ടോഴ്‌സും ഡ്രൈവര്‍ അസിസ്റ്റന്‍സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ടെക്‌നോളജി കമ്പനിയായ മൊബീല്‍ ഐയും തമ്മിലുള്ള ബന്ധം വേര്‍പിരിയലിനെത്തുടര്‍ന്ന് വഷളാകുന്നു. ഓട്ടോപൈലറ്റ് ഹാന്‍ഡ്‌സ് ഫ്രീ ഉപകരണം ഉപയോഗിക്കുന്നതിലെ സുരക്ഷാ ആശങ്ക ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിനെ അറിയിച്ചതായി ഇസ്രയേല്‍ ആസ്ഥാനമായ മൊബീല്‍

Business & Economy

സിംഗപ്പൂരില്‍ നിക്ഷേപിച്ച 8.9 ബില്യണ്‍ ഡോളറിന്റെ സ്വത്തുവിവരങ്ങള്‍ ഇന്തോനേഷ്യക്കാര്‍ വെളിപ്പെടുത്തി

  ജക്കാര്‍ത്ത: സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ പദ്ധതി പ്രകാരം രാജ്യത്തെ ജനങ്ങള്‍ സിംഗപ്പൂരില്‍ നിക്ഷേപിച്ച 117.3 ട്രില്യണ്‍ റുപ്പിയയുടെ (8.9 ബില്യണ്‍ ഡോളര്‍) സമ്പാദ്യം വെളിപ്പെടുത്തി. ഇതില്‍ ചെറിയൊരു ശതമാനം തുക തിരികെ നാട്ടിലെത്തിച്ചതായി ഇന്തോനേഷ്യന്‍ ധനമന്ത്രി അറിയിച്ചു. സെപ്റ്റംബര്‍

Banking

എസിആര്‍ഇ യുടെ 13.67 ശതമാനം ഓഹരികള്‍ ആക്‌സിസ് ബാങ്ക് വാങ്ങും

  മുംബൈ: സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ലിമിറ്റഡ് 22.72 കോടി രൂപ മുടക്കി അസ്സറ്റ് കെയര്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എന്റര്‍പ്രൈസ് (എസിആര്‍ഇ) ലിമിറ്റഡിന്റെ 13.67 ശതമാനം ഓഹരികള്‍ വാങ്ങും. ഐഎഫ്‌സി ഇന്റര്‍നാഷണലിന്റെ കൈവശമുള്ള എസിആര്‍ഇ യുടെ 19.34 ശതമാനം ഓഹരികളില്‍നിന്നാണ്

Business & Economy

ആഗോളതലത്തില്‍ അസമത്വങ്ങള്‍ വര്‍ധിക്കുന്നതായി എച്ച്എസ്ബിസി

ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ കറന്റ് എക്കൗണ്ട് അസന്തുലിതാവസ്ഥ തിരിച്ചുവരുന്നതായി എച്ച്എസ്ബിസിയുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ആഗോള അസമത്വം 2007 ലെ റെക്കോര്‍ഡ് ഉയരത്തിനു സമാനമായിരിക്കുമെന്നാണ് എച്ച്എസ്ബിസി കണക്കുകൂട്ടുന്നത്. ഇത് ആഗോളതലത്തിലെ വളര്‍ച്ചാ സാധ്യതയെ ഗുരുതരമായി ബാധിക്കുന്നതാണെന്നും എച്ച്എസ്ബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍

Business & Economy

യുഎസ് ട്രഷറികളിലെ ചൈനീസ് നിക്ഷേപം കുറഞ്ഞു

ബെയ്ജിംഗ്: യുഎസ് ട്രഷറികളിലെ ചൈനീസ് ഹോള്‍ഡിങ്‌സ് ജൂലൈയില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂലൈയില്‍ ചൈനയുടെ 1.22 ട്രില്യണ്‍ ഡോളറാണ് യുഎസ് ട്രഷറികളില്‍ ഉള്ളതായി കണക്കാക്കിയിട്ടുള്ളത്. ഇത് കഴിഞ്ഞ മാസത്തേക്കാള്‍ 22 ബില്യണ്‍ ഡോളര്‍ കുറവാണ്. 2013 നുശേഷം ചൈനീസ്

Branding

ക്യുപിഡ് 20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു: ഒ പി ഗാര്‍ഗ്

ന്യൂഡെല്‍ഹി: ഗര്‍ഭ നിരോധന ഉറകളുടെ നിര്‍മാതാക്കളായ ക്യുപിഡ് നടപ്പു സാമ്പത്തിക വര്‍ഷം 20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഓംപ്രകാശ് ഗാര്‍ഗ്. ഒരു പ്രമുഖ സാമ്പത്തിക ദിനപത്രത്തിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Branding

വന്‍ വിപുലീകരണത്തിന് ലെന്‍സ്പിക്: ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും; ഓണ്‍ലൈന്‍ വ്യാപാരം വികസിപ്പിക്കും

ഹൈദരാബാദ്: ഇന്ത്യന്‍ കണ്ണട വിപണിയുടെ അതിദ്രുതമായ വളര്‍ച്ചയെ മുതലെടുക്കാനൊരുങ്ങി ഹൈദരാബാദ് ആസ്ഥാനമാക്കിയ ലെന്‍സ്പിക്. ഔട്ട്‌ലെറ്റുകളുടെ എണ്ണവും ഓണ്‍ലൈന്‍ വ്യാപാരവും വിപുലപ്പെടുത്താനാണ് കമ്പനി ഉന്നമിടുന്നത്. പ്രതിദിനം 15 ലക്ഷം കണ്ണട ഫ്രെയിമുകള്‍ വിറ്റുപോകുന്ന ഇന്ത്യന്‍ ഐവെയര്‍ വിപണിയുടെ മൂല്യം ഏകദേശം 43000 കോടി

Branding

മൊണ്ടേലസ് താനെയില്‍ ആര്‍ഡിക്യു സെന്റര്‍ തുറക്കുന്നു; 100 കോടി നിക്ഷേപിക്കും

  മുംബൈ: കാഡ്ബറി ചോക്ലേറ്റ്, ബോണ്‍വിറ്റ എന്നിവയുടെ നിര്‍മാതാക്കളായ അമേരിക്കന്‍ ഭക്ഷ്യ കമ്പനി മൊണ്ടേലസ് താനെയില്‍ ഗ്ലോബല്‍ റിസര്‍ച്ച്, ഡെവലപ്‌മെന്റ് ആന്‍ഡ് ക്വാളിറ്റി സെന്റര്‍ (ആര്‍ഡിക്യു) തുറക്കുന്നു. ഇതിലേക്കായി കമ്പനി 100 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയില്‍ മൊണ്ടേലസ് നടത്തുന്ന രണ്ടാമത്തെ

Branding

സ്വച്ഛത സപ്താഹ് പ്രചാരണ പരിപാടി: റെയ്ല്‍വെ ശുചീകരണവും യാത്രക്കാരെ ബോധവല്‍ക്കരിക്കലും ലക്ഷ്യം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റെയ്ല്‍ ശുചിത്വ പ്രചാരണ പരിപാടിയായ സ്വച്ഛത സപ്താഹിന് റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു തുടക്കം കുറിച്ചു. സ്വച്ഛ് റെയ്ല്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ പ്രചാരണ പരിപാടി ന്യൂഡെല്‍ഹി റെയ്ല്‍വെ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

Sports

നദാലും ഫറയും ഉത്തേജകം ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട് പുറത്ത്

മോസ്‌കോ: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലും ബ്രിട്ടന്റെ ഒളിംപിക് ചാമ്പ്യനായ മോ ഫറയുമുള്‍പ്പെടെയുള്ള കായിക താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായുള്ള പരിശോധനാ റിപ്പോര്‍ട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ടു. ചികിത്സയുടെ ഭാഗമായി നിരോധിത മരുന്നുകള്‍ ഉപയോഗിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ താരങ്ങള്‍

Sports

കെവിന്‍ ഡി ബ്രൂയിന്‍ രണ്ടാമത്തെ മികച്ച താരമെന്ന് പെപ് ഗ്വാര്‍ഡിയോള

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനെ പ്രശംസിച്ച് ടീം പരിശീലകനായ പെപ് ഗ്വാര്‍ഡിയോള. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി കഴിഞ്ഞാല്‍ സമകാലിക ഫുട്‌ബോളില്‍ താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രതിഭാധനനായ താരം ഡി ബ്രൂയിനാണെന്നാണ്