പുതിയ വീഡിയോകോണ്‍ സ്മാര്‍ട്ട്‌ഫോണ്‍: ക്യൂബ് 3

പുതിയ വീഡിയോകോണ്‍ സ്മാര്‍ട്ട്‌ഫോണ്‍: ക്യൂബ് 3

വീഡിയോകോണ്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ക്യൂബ് 3 പുറത്തിറക്കാനൊരുങ്ങുന്നു. 8,490 രൂപയാണ് ഫോണിന്റെ വില. സോസ്-ബി-സേഫ് ആപ്പോടുകൂടിയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ പവര്‍ ബട്ടണ്‍ പാനിക് ബട്ടണായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഫോണില്‍ സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് ഇഞ്ച് എച്ച്ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലേ, 1.3 ജിഗാ ഹെട്‌സ് ക്വാഡ്-കോര്‍ മീഡിയ ടെക് എംടി6735 പ്രോസസര്‍, 3ജിബി റാം, ഡുവല്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി പ്രധാന കാമറ, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 5 എംപി സെല്‍ഫി കാമറ, 3000 എംഎഎച്ച് ബാറ്ററി ക്ഷമത എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. രാജ്യത്തെ എല്ലാ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാക്കും.

Comments

comments

Categories: Branding