ചെല്‍സി സ്‌ഫോടനം: പ്രതി പിടിയില്‍ 

ചെല്‍സി സ്‌ഫോടനം: പ്രതി പിടിയില്‍ 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിനു സമീപം ചെല്‍സിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ പിടിയില്‍. അഫ്ഗാന്‍ വംശജന്‍ അഹമ്മദ് ഖാന്‍ റഹമിയാണ് പിടിയുലായത്. ന്യൂജഴ്‌സിയിലെ ബാറിനു മുന്‍പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. എന്നാല്‍ ഇയാള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു കരുതുന്നില്ല. മാന്‍ഹട്ടനില്‍ തിരക്കേറിയ ഇരുപത്തിമൂന്നാം സ്ട്രീറ്റിലും ആറാം അവന്യുവിലും ഞായറാഴ്ച നടന്ന സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു.
ഇന്ത്യന്‍വംശജനായ ബാര്‍ ഉടമ ഹരീന്ദര്‍ ബെയിന്‍സ് അറിയിച്ച വിവരമനുസരിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ വെടിയുതിര്‍ത്തെങ്കിലും സംഘട്ടത്തിനൊടുവില്‍ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കും രണ്ടു പോലീസുകാര്‍ക്കും വെടിയേറ്റു. റെസ്റ്റോറന്റുകള്‍, സബ്‌വേ സ്റ്റേഷന്‍, ആര്‍ട്ട് ഗാലറികള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്നയിടമാണ് ചെല്‍സി. ഇവിടെ റസ്‌റ്റോറന്റ് നടത്തുകയായിരുന്നു അഹമ്മദ് ഖാന്‍ റഹമി സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാേേണാ പ്രകോപിതനായതെന്ന് പരിശോധിക്കുന്നു. അതേസമയം 2014ലെ അഫ്ഗാന്‍ സന്ദര്‍ശനത്തിനു ശേഷം ഇയാളില്‍ കാര്യമായ മാറ്റം കണ്ടതായ സുഹൃത്തുക്കളുടെ മൊഴികളും പോലീസ് പരിഗണിക്കുന്നുണ്ട്.

Comments

comments

Categories: World