ഒഡീഷയില്‍ 13,500 എംഎസ്എംഇ യൂണിറ്റുകള്‍ ആരംഭിച്ചു

ഒഡീഷയില്‍ 13,500 എംഎസ്എംഇ യൂണിറ്റുകള്‍ ആരംഭിച്ചു

ഭുവന്വേശ്വര്‍: ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 3,500 എസ്എംഇ (സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭക) യൂണിറ്റുകള്‍ ആരംഭിച്ചെന്ന് ഒഡീഷ സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭക ഡിപാര്‍ട്ട്

മെന്റ് സെക്രട്ടറി എല്‍ എന്‍ ഗുപ്ത അറിയിച്ചു. ഇതിലൂടെ 42,190 പേര്‍ക്കു തൊഴില്‍ ലഭിച്ചുവെന്നും അദ്ദേഹം. 2015-19 കാലയളവില്‍ സംസ്ഥാനത്ത് 0.15 ദശലക്ഷം എംഎസ്എംഇ യൂണിറ്റുകളും 0.15 ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്ന പദ്ധതിയുടെ ഭാഗമാണിത് ഭാഗമാണിത്.

യുവാക്കളെ എംഎസ്എംഇ യൂണിറ്റുകള്‍ ആരംഭിക്കാന്‍ സഹായിക്കുന്നതിനായി ഈ സാമ്പത്തികവര്‍ഷം തന്നെ സംസ്ഥാനത്തുടനീളം 180 ഓളം സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ മെക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസ് ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിനു കീഴില്‍ 12 എംഎസ്എംഇ ക്ലസ്റ്ററുകള്‍ ആരംഭിക്കാനും എംഎസ്എംഇ ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ജയ്പ്പൂര്‍(നിലക്കടല), സാഖിഗോപാല(കയര്‍), പാരാദ്വീപ്(ഉണക്ക മത്സ്യം), കലഹന്ദി, കോരാപുട്, ബാലാസുര്‍ ( റൈസ് മില്‍), ജാര്‍സുഗുഡ, റൂര്‍ക്കേല, രായ്ഗഡ, ധെന്‍കനാല്‍ (എന്‍ജിനീയറിങ്) എന്നിവിടങ്ങളില്‍ ഇത്തരം ക്ലസ്റ്ററുകളുണ്ട്.

Comments

comments

Categories: Business & Economy