അന്താരാഷ്ട്ര വേദിയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തും

അന്താരാഷ്ട്ര വേദിയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ പാകിസ്ഥാനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കും. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തില്‍ നിര്‍ദേശം ഉയര്‍ന്നു വന്നത്.

കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍.
ഇന്ത്യയ്‌ക്കെതിരേ അരങ്ങേറിയ തീവ്രവാദ ആക്രമണങ്ങളില്‍ പാക്ക് പങ്ക് തെളിയിക്കുന്ന തെളിവുകള്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ഹാജരാക്കും. ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ ഉറി ആക്രമണം പരാമര്‍ശിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
ഉറി ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിംഗ് പാകിസ്ഥാന്റെ സൈനിക മേധാവിക്കു കൈമാറും.

Comments

comments

Categories: Politics

Related Articles