ഗൂഗിള്‍ മാപ്പിന്റെ ഭാഗമായി അര്‍ബന്‍ എന്‍ജിന്‍സ്

ഗൂഗിള്‍ മാപ്പിന്റെ ഭാഗമായി അര്‍ബന്‍ എന്‍ജിന്‍സ്

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അനലക്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പ് അര്‍ബന്‍ എന്‍ജിന്‍സ് ഗൂഗിള്‍ മാപ്പിന്റെ ഭാഗമാകുന്നു. നഗരാസൂത്രണം, വിതരണം തുടങ്ങിയവയ്ക്കുള്ള റൂട്ട് അനലക്റ്റിക്‌സിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്. 2014 ല്‍ ശിവ ശിവകുമാര്‍, കംപ്യൂട്ടര്‍ എന്‍ജിനീയറായ ബാലാജി പ്രഭാകര്‍ എന്നിവരാണ് അര്‍ബന്‍ എന്‍ജിന് തുടക്കം കുറിച്ചത്. ശിവ ശിവകുമാര്‍ ഗൂഗിളില്‍ ഒരു ദശാബ്ദത്തോളം എന്‍ജിനീയറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. ആന്‍ഡ്രേഴ്‌സണ്‍ ഹോറോവിറ്റ്‌സ്, ഗ്രെലോക്ക് പാര്‍ട്‌ണേഴ്‌സ്, സാംസങ് വെഞ്ച്വേഴ്‌സ് എന്നിവരാണ് സ്റ്റാര്‍ട്ടപ്പിലെ പ്രധാന നിക്ഷേപകര്‍. ഗതാഗത മാര്‍ഗങ്ങള്‍ അതിവേഗം പരിശോധിക്കാന്‍ സഹായിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എമുലേറ്ററായിരുന്നു അര്‍ബന്‍ എന്‍ജിന്റെ ആദ്യത്തെ ഉല്‍പ്പന്നം. ടൈം-സെന്‍സിറ്റീവ് ഡാറ്റയുടെ ഏകീകരണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സാങ്കേതികവിദ്യ വിതരണത്തിനായി ഗതാഗത മാര്‍ഗം തെരഞ്ഞെുക്കുന്നതില്‍ മുതല്‍ പുതിയ റോഡുകള്‍ പരിശോധിക്കുന്നതില്‍ വരെ സഹായകമാണ്.

Comments

comments

Categories: Tech