എഫ്ബിസ്റ്റാര്‍ട്ടിന്റെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യ; 1.7 ബില്ല്യണ്‍ പേര്‍ പ്രതിമാസം ഫേസ്ബുക്കില്‍

എഫ്ബിസ്റ്റാര്‍ട്ടിന്റെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യ;  1.7 ബില്ല്യണ്‍ പേര്‍ പ്രതിമാസം ഫേസ്ബുക്കില്‍

 

ന്യൂഡെല്‍ഹി: ആപ്പ് ഡെവലപ്പേഴ്‌സിനെ സഹായിക്കുന്നതിനു വേണ്ടിയുള്ള ഫേസ്ബുക്കിന്റെ ആഗോള പരിപാടിയായ എഫ്ബിസ്റ്റാര്‍ട്ടിന്റെ യുഎസിനു പുറത്തുള്ള ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്ന് ഫേസ്ബുക്ക്. പ്രാരംഭ ഘട്ടത്തില്‍ മൊബീല്‍ ഡെവലപ്പേഴ്‌സിന് അവരുടെ ആപ്ലിക്കേഷനുകള്‍ ക്രമീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എഫ്ബിസ്റ്റാര്‍ട്ടിന് 2014ല്‍ തുടക്കം കുറിച്ചത്.

ലോകത്തെ കൂടുതല്‍ തുറന്ന ആവാസവ്യവസ്ഥയാക്കുകയെന്നതാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്നും കഴിഞ്ഞ 12 വര്‍ഷകാലമായി കമ്പനിയുടെ ഒരു കൂട്ടം ആപ്ലിക്കേഷനുകളിലൂടെ ഈ ഉദ്യമത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് ഇന്ത്യ പ്രൊഡക്റ്റ് പാര്‍ട്ണര്‍ഷിപ്പ് മേധാവി സത്യജീത് സിംഗ് പറഞ്ഞു. ഇന്ത്യയിലെ മുന്‍നിര ആപ്പുകളില്‍ 75 ശതമാനത്തിലധികവും സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കുമായി സംയോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മാസവും ഏകദേശം 1.7 ബില്ല്യണ്‍ പേരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഒരു ബില്ല്യണ്‍ പേര്‍ വാട്‌സ്ആപ്പും, ഒരു ബില്ല്യണ്‍ പേര്‍ മെസഞ്ചര്‍ ആപ്പും, 500 ദശലക്ഷം പേര്‍ ഇന്‍സ്റ്റഗ്രാമും ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം കോടിക്കണക്കിന് പേര്‍ ഇപ്പോഴും ഇത്തരം മാധ്യമങ്ങളില്‍ നിന്നും അകലെയാണ്. അവരെ കൂടി തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എഫ്ബിസ്റ്റാര്‍ട്ട് തുടങ്ങിയ പ്രോഗ്രാമുകള്‍ ആരംഭിച്ചിരിക്കുന്നത്. ആപ്പ് ഡെവലപ്പേഴ്‌സിന് എളുപ്പത്തില്‍ ബിസിനസ് വളര്‍ച്ച നേടുന്നതിനാവശ്യമായ എല്ലാ ടൂളുകളും എഫ്ബിസ്റ്റാര്‍ട്ട് ലഭ്യമാക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories