സ്മാര്‍ട്ട്‌സിറ്റികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു; മോദിയുടെ വാരാണസിയും പട്ടികയില്‍

സ്മാര്‍ട്ട്‌സിറ്റികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു;  മോദിയുടെ വാരാണസിയും പട്ടികയില്‍

 

ന്യൂഡെല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ പെട്ട പുതിയ 27 നഗരങ്ങളുടെ പട്ടിക നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു ന്യൂഡെല്‍ഹിയില്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയും കാന്‍പൂരും ആഗ്രയുമുള്‍പ്പെട്ടതാണ് പുതിയ പട്ടിക. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നിന്നും ആഗ്രയുള്‍പ്പെടെ മൂന്ന് നഗരങ്ങള്‍ പട്ടികയില്‍ ഇടം നേടി. വഡോദര, നാഗ്പൂര്‍, അജ്‌മെര്‍, അമൃത് സര്‍, ഗ്വാളിയോര്‍, തഞ്ചാവൂര്‍ തുടങ്ങിയ നിഗരങ്ങളും ലിസ്റ്റിലുണ്ട്. 27 നഗരങ്ങളെ സ്മാര്‍ട്ടാക്കുന്നതിനായി 66,883 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാരിന് വേണ്ടി വരിക. മൂന്ന് ഘട്ടങ്ങളിലായി ഇതുവരെ 60 നഗരങ്ങളെയാണ് പദ്ധതിയിലേക്ക് നഗരവികസനമന്ത്രാലയം തെരഞ്ഞെടുത്തിരിക്കുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് അഞ്ച് നഗരങ്ങള്‍ പട്ടികയില്‍ ഇടം നേടി. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നാല് വീതം നഗരങ്ങളും സ്മാര്‍ട്ടാകാന്‍ അര്‍ഹത നേടിയിട്ടുണ്ട്.

ജനുവരിയിലാണ് ആദ്യ ഘട്ട പട്ടിക കേന്ദ്രം പ്രഖ്യാപിച്ചത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡിജിറ്റല്‍ നഗരങ്ങളായാണ് സ്മാര്‍ട്ട് സിറ്റികളെ വിഭാവനം ചെയ്തിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories