പണപ്പെരുപ്പം അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

പണപ്പെരുപ്പം അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: ഇന്ത്യയിലെ ഉപഭോക്തൃ പണപ്പെരുപ്പം ഓഗസ്റ്റില്‍ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 5.05 ശതമാനത്തിന്റെ ഇടിവാണ് പണപ്പെരുപ്പതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി ചുമതലയേറ്റതിനെ തുടര്‍ന്നുള്ള പ്രതീക്ഷകളാണ് പണപ്പെരുപ്പം താഴുന്നതിന് കാരണമായതെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

അടുത്ത മാസം ചേരുന്ന ആര്‍ബിഐ നയയോഗത്തില്‍ പലിശ നിരക്ക് വെട്ടിച്ചുരുക്കുമെന്ന പ്രതീക്ഷകള്‍ ഇതോടെ കൂടുതല്‍ സജീവമായിരിക്കുകയാണ്. പലിശനിരക്കില്‍ 25 അടിസ്ഥാന പോയ്ന്റുകള്‍ കുറയ്ക്കാനാണ് സാധ്യതയെന്ന് മുംബൈയിലെ എകെ കാപ്പിറ്റല്‍ സര്‍വിസീസസിലെ മുഖ്യ സാമ്പത്തിക നിരീക്ഷകന്‍ ശക്തി ശതപഥി പറഞ്ഞു. ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പവും ഇന്ധന വിലവിവരപ്പട്ടികയിലെ സൂചികയും അനുകൂലമായതാണ് ഈ നിരീക്ഷണത്തിലേക്ക് നയിക്കുന്നത്. 2017 മാര്‍ച്ച് ആകുമ്പോഴേക്കും പണപ്പെരുപ്പത്തിന്റെ നിരക്ക് 5.0 ശതമാനമാക്കാനാണ് ഉദ്ദേശിക്കുന്നത്. പണപ്പെരുപ്പം സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിച്ചതിനു ശേഷം വര്‍ഷാവസാനത്തോടെ മാത്രമേ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാനിടയുള്ളൂവെന്നും ചില സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഓഗസ്റ്റിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാകുമെന്നാണ് റോയ്‌ട്ടേഴ്‌സ് സര്‍വെ വിലയിരുത്തിയിരുന്നത്. ജൂലൈയില്‍ 6.07 ശതമാനമാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം 5.91 ശതമാനമാണ്. ജൂലൈയില്‍ ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം 8.35 ശതമാനമായിരുന്നു. പയറു വര്‍ഗങ്ങളുടെ വിലയിലുണ്ടായ മാറ്റമാണ് ഇതിലേക്ക് നയിച്ചത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവ വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യാവസായിക മേഖലയിലുള്ള ഉല്‍പ്പാദന വളര്‍ച്ച ജൂലൈയില്‍ 2.4 ശതമാനമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ലക്ഷ്യമിടുന്ന എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെടുക്കുന്നതിന് പല വെല്ലുവിളികളും മുന്നിലുണ്ട്. ഏപ്രില്‍- ജൂണ്‍ കാലയളവിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 7.9 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്.

പണപ്പെരുപ്പം സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിച്ചതിനു ശേഷം വര്‍ഷാവസാനത്തോടെ മാത്രമേ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാനിടയുള്ളൂവെന്നും ചില സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Comments

comments

Categories: Business & Economy