ലൈസന്‍സ് നഷ്ടമായ ഖനന കമ്പനികള്‍ക്ക് കല്‍ക്കരി മന്ത്രാലയം നഷ്ടപരിഹാരം നല്‍കി

ലൈസന്‍സ് നഷ്ടമായ ഖനന കമ്പനികള്‍ക്ക് കല്‍ക്കരി മന്ത്രാലയം നഷ്ടപരിഹാരം നല്‍കി

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളായ ജിഎംആര്‍ എനര്‍ജി, ഹിന്‍ഡാല്‍കോ, നെയ്‌വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍, സിംഗറെനി കൊലിറീസ് എന്നിവ ഉള്‍പ്പെടെയുള്ള ഏഴു കമ്പനികള്‍ക്ക് കല്‍ക്കരി മന്ത്രാലയം 78 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കി.
2014ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യപ്പെട്ട കമ്പനികളാണിവ. ഭൗമശാസ്ത്ര റിപ്പോര്‍ട്ടുകള്‍ക്കും മറ്റു സര്‍വേകള്‍ക്കുമായി ഈ കമ്പനികളെല്ലാം കാര്യമായ തുക ചെലവിട്ടിരുന്നു.
ഇന്ദ്രജിത് പവര്‍ പ്രൈവറ്റ് ലിമിറ്റഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ എട്ടു ബ്ലോക്കുകള്‍ക്ക് കല്‍ക്കരി മന്ത്രാലയം നാമനിര്‍ദേശം ചെയ്ത അതോറിറ്റിയാണ് നഷ്ടപരിഹാരം നല്‍കിയത്.
ഹിന്‍ഡാല്‍കോ, ജിവികെ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, ഉഷ മാര്‍ട്ടിന്‍, ജയ്‌സ്വാള്‍ നെകോ, അഭിജീത് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ തുടങ്ങി 19 സ്ഥാപനങ്ങള്‍ക്ക് സര്‍വെ നടത്തിയതിന് മെയില്‍ കല്‍ക്കരി മന്ത്രാലയം 677 കോടി രൂപയുടെ നഷ്ടപരിഹാരം കൈമാറിയിരുന്നു.

Comments

comments

Categories: Business & Economy