പുതിയ സ്ട്രീമിങ് വീഡിയോ ആപ്പുമായി ട്വിറ്റര്‍

പുതിയ സ്ട്രീമിങ് വീഡിയോ ആപ്പുമായി ട്വിറ്റര്‍

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി, എക്‌സ്‌ബോക്‌സ് വണ്‍ എന്നിവയ്ക്കായി പുതിയ സ്ട്രീമിങ് വീഡിയോ ആപ്ലിക്കേഷന്‍ ആരംഭിച്ചു. ട്വിറ്ററിന്റെ ലൈവ് വീഡിയോ സ്ട്രാറ്റജിയില്‍ വലിയ കുതിച്ചുച്ചാട്ടമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. സൗജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ എക്കൗണ്ട് ഉണ്ടാക്കേണ്ട ആവശ്യകതയില്ല. എല്ലാ സൗകര്യങ്ങളും ട്വിറ്ററിന്റെ ലൈവ് സ്ട്രീമിങ് വീഡിയോയില്‍ ലഭ്യമാകും. ഇതോടെ ഇന്റര്‍നെറ്റ് കണക്ഷനുള്ള ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി, എക്‌സ്‌ബോക്‌സ് വണ്‍ഡ എന്നിവയില്‍ ഏതെങ്കിലും ലഭ്യമാകുന്നവര്‍ക്ക് ട്വിറ്ററിലെ വീഡിയോകള്‍ കാണാനാകും. ട്വിറ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ബോക്‌സുള്ള ഉപഭോക്താക്കള്‍ക്ക് ടിവി സബ്ക്രിപ്ക്ഷനില്ലാതെ തന്നെ ലൈവ് വീഡിയോ ലഭ്യമാകും.

കഴിഞ്ഞ ദിവസം മുതല്‍ നാഷണല്‍ ഫുട്‌ബോള്‍ ഗെയിംസ് സ്ട്രീമിംങ് ആരംഭിച്ചു. 10 എന്‍എഫ്എല്‍ ഗെയിം, എംഎല്‍ബി അഡ്വാന്‍സ്ഡ് മീഡിയ, എന്‍ബിഎ, പാക്ക്-12 നെറ്റ്‌വര്‍ക്ക്, ലൈവ് വീഡിയോകള്‍ കാണാന്‍ സഹായിക്കുന്ന ട്വിറ്ററിന്റെ ആപ്പ് പെരിസ്‌കോപ്പില്‍ നിന്നും വൈനില്‍ നിന്നുമുള്ള ഉള്ളടക്കങ്ങളും ഇതില്‍ ലഭിക്കും.

Comments

comments

Categories: Tech