പോഗ്ബ മെസിയാകേണ്ട: സ്‌കോള്‍സ്

പോഗ്ബ മെസിയാകേണ്ട: സ്‌കോള്‍സ്

മാഞ്ചസ്റ്റര്‍: ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റെക്കോര്‍ഡ് തുകയ്ക്ക് എത്തിയ ഫ്രഞ്ച് താരം പോള്‍ പോഗ്ബ മെസിയാകാന്‍ ശ്രമിക്കുന്നതിന് പകരം കളി ലളിതമാക്കണമെന്ന് യുണൈറ്റഡ്, ഇംഗ്ലണ്ട് മുന്‍താരമായ പോള്‍ സ്‌കോള്‍സ്. ടീമിലെത്തിയ ശേഷം ഇതുവരെ കാര്യമായ പ്രകടനം നടത്താതിരുന്ന പോഗ്ബയ്ക്ക് നിരവധി വിമര്‍ശനങ്ങളാണ് നിലവില്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്.
കൂടുതല്‍ വിത്യസ്തത വരുത്തുന്നതിന് പോഗ്ബ നടത്തുന്ന കഠിന പ്രയത്‌നം വെറുതെയാണ്. യുവന്റസില്‍ അദ്ദേഹം നടത്തിയിരുന്ന പ്രകടനം മാത്രം മതി മാഞ്ചസ്റ്ററിലും. മൂന്നോ നാലോ കളിക്കാരെ പിന്നിലാക്കി പന്തുമായി ഓടുന്ന താരത്തിനെയല്ല മാഞ്ചസ്റ്റിന് ആവശ്യം. പന്തെടുക്കാന്‍ സാധിക്കുന്ന ശക്തനായ മധ്യനിര താരത്തിനെയാണ് യുണൈറ്റഡിന് ഇന്ന് ആവശ്യമായി വരുന്നത്. യൂറോപ ലീഗില്‍ ഡച്ച് ക്ലബ്ബ് ഫയെനൂര്‍ഡിനോട് ഒരു ഗോളിന് തോറ്റ ശേഷമാണ് സ്‌കോള്‍സ് പോഗ്ബയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മധ്യനിരയില്‍ മൈക്കിള്‍ കാരിക്കിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ പോഗ്ബയ്ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. മധ്യനിര അടക്കി വാഴുന്ന മിഡ്ഫീള്‍ഡറാകാന്‍ പോഗ്ബയ്ക്ക് സാധിക്കുമെന്നതാണ് വിശ്വസിക്കുന്നത്. സ്‌കോള്‍സ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Sports

Related Articles