തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്കാന് ഒരുങ്ങുന്നു. ഇക്കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന നിയമമന്ത്രി എകെ ബാലന് ഡെല്‍ഹിയിലേക്ക് പോകും. നിലവിലെ അഭിഭാഷകനായ തോമസ് പി ജോസഫ് തന്നെ പുനഃപരിശോധന ഹര്‍ജിയിലും ഹാജരാകുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നാണ് സൂചന. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല.
അതിനിടെ അന്വേഷണ സംഘത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് പറഞ്ഞു. തിരുത്തല്‍ ഹര്‍ജിയെ കുറിച്ചും പുതിയ അഭിഭാഷകനെ നിയമിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.