പുതിയ മാതൃക, പുതിയ പ്രചോദനം: പുതുതലമുറ സംരംഭകര്‍ക്ക് പ്രചോദകരാകുന്ന 12 വനിതകള്‍

പുതിയ മാതൃക, പുതിയ പ്രചോദനം: പുതുതലമുറ സംരംഭകര്‍ക്ക് പ്രചോദകരാകുന്ന 12 വനിതകള്‍

സ്ത്രീകള്‍ പിന്‍നിരയിലേക്ക് ഒതുക്കപ്പെടും എന്ന പൊതുവായ വിലയിരുത്തലുകള്‍ ഉണ്ടാകുമ്പോഴും സ്ത്രീ മുന്നേറ്റം നേരിയ തോതിലെങ്കിലും സംഭവിക്കുന്നുഎന്നതാണ് യാഥാര്‍ഥ്യം. ബിസിനസ് ലോകത്തും സാങ്കേതികവിദ്യയുടെ ലോകത്തും മുന്നേറ്റം കാഴ്ചവച്ച നിരവധി സ്ത്രീകളാണ് നമുക്കു ചുറ്റുമുള്ളത്.

ചില രാജ്യങ്ങളില്‍ കാര്യങ്ങള്‍ മാറിവരുന്നുണ്ടെങ്കിലും ലോകത്ത് കൂടുതല്‍ അധികാരസ്ഥാനങ്ങളും കൈയാളുന്നത് പുരുഷന്‍മാരാണ് എന്നതാണു യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ ഇതു പുരുഷന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള ലോകമാണെന്നു പറയേണ്ടിവരും. പക്ഷേ ലോകത്ത് പലയിടങ്ങളിലും വനിതകള്‍ ശക്തമായ സാന്നിധ്യമായി മുന്നോട്ടുവരുന്നുവെന്നത് സ്ത്രീകള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. ഇന്റര്‍നെറ്റ് ലോകത്തും ഇത്തരം മാറ്റങ്ങള്‍ ദൃശ്യമാണ്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആശയങ്ങള്‍ കൈമാറുന്നതിലും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും ഇന്ന് മുന്‍പന്തിയിലുള്ളത് സ്ത്രീകളാണ്. പലതലങ്ങളില്‍ ശ്രദ്ധേയരായ ബുദ്ധിമതികളും ശക്തരുമായ 12 വനിതകളെ പരിചയപ്പെടാം.

ജനാ ഫ്രാന്‍സിസ്
സിലിക്കണ്‍വാലിയിലെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനത്ത് പരസ്യ വിപണന മേഖലയിലാണ് ജനാ തന്റെ കരിയറിനു തുടക്കമിട്ടത്. പ്രസവാവധിക്ക് ശേഷം ജോലിയില്‍ തിരിച്ചെത്തിയ ജനയുടെ മനസില്‍ സംരംഭം തുടങ്ങാനുള്ള ആഗ്രഹമുണ്ടായതിനു പിന്നില്‍ കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള താത്പര്യമായിരുന്നു. ഒരു ബിസിനസ് പങ്കാളിയോടൊപ്പം സ്റ്റീല്‍സ്.കോം എന്ന കമ്പനിക്ക് തുടക്കമിട്ടു. മറ്റുള്ളവര്‍ക്ക് ഇ-കൊമേഴസ് രംഗത്ത് ബിസിനസ് കെട്ടിപ്പെടുക്കാന്‍ സഹായിക്കുന്ന തരത്തിലും ഈ സംരംഭം വളര്‍ന്നു.

സ്യൂ ബി സിമ്മര്‍മാന്‍
ബിസിനസുകാര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ വിജയം കണ്ടെത്താന്‍ താന്‍ സഹായിക്കുമെന്നാണ് സിമ്മര്‍മാന്‍ സ്ഥിരമായി പറയാറെങ്കിലും അവര്‍ അതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ്. ഒരു വിജയിച്ച സംരംഭക എന്ന നിലയില്‍ കമ്പനികള്‍ക്ക് പൂര്‍ണമായും സോഷ്യല്‍ മീഡിയ തന്ത്രം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഇവര്‍ തന്റെ സംരംഭകത്വ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്‍സ്റ്റാഗ്രാമിനെ ഒരു മാര്‍ക്കറ്റിങ്ങ് ചാനലാക്കി മാറ്റാനുള്ള പ്രേരണ നല്‍കുന്നുമുണ്ട്

ജെസീക്ക നോര്‍തെ
സംരംഭകരെ സ്വാധീനിക്കുന്നവരെല്ലാം ബിസിനസ് നടത്തുന്നവരായിരിക്കണമെന്നില്ല. യു എസില്‍ പ്രസിദ്ധമായ കണ്‍ട്രി മ്യൂസിക്കിലൂടെ വളര്‍ന്നുവന്ന ജെസീക്ക നോര്‍തെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി കണ്‍ട്രീ മ്യൂസിക്കിലെ താരങ്ങളെയും അവരുടെ പാട്ടുകളെയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിക്കുകയാണ്. ജെസീക്കയുടെ അഭിപ്രായത്തില്‍ സത്യം പറയുന്നതിനേക്കാള്‍ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനെയാണ് സ്വാധീനമെന്നു വിളിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ടുപോകുന്നതിലൂടെയാണ് ജെസീക്ക സംഗീതാസ്വാദകരുടെ മനസില്‍ ഇടം നേടുന്നതും.

ജെന്‍ ഗ്രോവര്‍
സ്ത്രീകളുടെ ഹാന്‍ഡ്ബാഗ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ജെന്‍ ഗ്രോവര്‍ കൊണ്ടുവന്ന ബട്‌ലര്‍ ബാഗ് എന്ന ആശയമാണ് ജെന്നിന് വിജയം നേടിക്കൊടുത്തത്. ഈ വിജയത്തെ ഒരു ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡാക്കി ജെന്‍ മാറ്റി. ഒരു ബുക്കിലൂടെയും ലീഡര്‍ ഗേള്‍സ് എന്ന ബ്രാന്‍ഡിലൂടെയും ചെറുപ്പക്കാരായ പെണ്‍കുട്ടികളെ എങ്ങനെ കളികളിലൂടെ പ്രാപ്തരായ വനിതകളാക്കി മാറ്റാമെന്നവര്‍ തെളിയിക്കുകയും ചെയ്തു. ജെന്‍ ഒരു ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റുകൂടിയാണ്. ഇതോടൊപ്പം ഒരു പുതിയ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയില്‍ പങ്കാളിയുമാണ് ജെന്‍. ഉല്‍പ്പാദനക്ഷമത, നേതൃപാടവം, ശാക്തീകരണം എന്നീ വിഷയങ്ങളില്‍ തന്റെ ആശയങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ പ്രസംഗങ്ങള്‍ നടത്താറുമുണ്ട ഈ വനിത.

ഡോ. ഷോണ്‍ ഡ്യൂപെറോണ്‍
ആറുതവണ എമി അവാര്‍ഡിനര്‍ഹനായ ഷോണ്‍ ഡ്യൂപെറോണ്‍ സ്വയം വിശേഷിപ്പിക്കുന്നത് നല്ല ഗോസിപ്പ് റിസേര്‍ച്ചറെന്നാണ്. ഒരു പതിറ്റാണ്ടോളമായി ഗോസിപ്പുകളെക്കുറിച്ച് പഠനം നടത്തിയിരുന്ന ഷോണ്‍ അടുത്തിടെ ഇതേവിഷയത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ പരസ്പരം ആശയങ്ങളും പ്രശ്‌നങ്ങളും കൈമാറുന്നതെന്ന പരിശോധനയാണ് ഇവര്‍ നടത്തിയിരുന്നത്.

ഷെര്‍ലി ഹുസാര്‍
റിയല്‍ എസ്റ്റേറ്റിലും സാങ്കേതികവിദ്യയിലും പശ്ചാത്തലമുള്ള ഷെര്‍ലി ഒരു റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തക കൂടിയാണ്. സംസ്ഥാന ജിയോളജിസ്റ്റുകളുടെയും ജിയോഫിസിസിസ്റ്റുകളുടേയും ബോര്‍ഡംഗമായി കാലിഫോര്‍ണിയ ഹവര്‍ണര്‍ അര്‍ണോള്‍ഡ് സ്വാസെനെഗര്‍ ഷെര്‍ലിയെ നിയമിച്ചിരുന്നു. എന്നാല്‍ അര്‍ബന്‍ ഗെയിം ചെയിന്‍ജേര്‍സിന്റെ സിഇഒ ആയിരുന്നുകൊണ്ടു ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഷെര്‍ലിയുടെ സ്വാധീനം വര്‍ധിപ്പിച്ചത്. ബ്ലോഗിംഗ്, വീഡിയോ, സോഷ്യല്‍മീഡിയ തുടങ്ങിയവയിലൂടെ ആളുകള്‍ക്കു സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള പ്രോ
ത്സാഹനവും ഷെര്‍ലി നല്‍കാറുണ്ട്.

ജെന്നിഫര്‍ വാല്‍ഷ്
1998-ല്‍ സ്ഥാപിതമായ ബ്യൂട്ടി ബാര്‍ സ്ഥാപകയാണ് ജെന്നിഫര്‍ വാല്‍ഷ് നൂറുകണക്കിന് ബ്യൂട്ടി ബ്രാന്‍ഡുകള്‍ ലോഞ്ചു ചെയ്യുന്ന ടി വിഷോകള്‍ എല്ലാ ആഴ്ചയും സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ് ബ്യൂട്ടി ബ്രാന്‍ഡ്. 2010-ല്‍ കമ്പനി വിറ്റശേഷം ചെറിയ ബിസിനസ് സംഘങ്ങളോട് ബിസിനസിന്റെ വളര്‍ച്ചയെക്കുറിച്ചും നടപ്പിലാക്കേണ്ട തന്ത്രങ്ങളെയും പദ്ധതികളെയും കുറിച്ചും ഉപദേശം നല്‍കിയിരുന്നു. നിരവധി സ്ത്രീകള്‍ ഫാഷന്റെയും സൗന്ദര്യത്തിന്റെയും സെഗ്മെന്റില്‍ അവരുടെ ബിസിനസുകള്‍ കെട്ടിപ്പടുത്തപ്പോള്‍ മറ്റുപല മേഖലകളിലും ബിസിനസ് ആരംഭിച്ചവര്‍ക്കു പ്രചോദനമാകാന്‍ ജെന്നിഫറിനു കഴിഞ്ഞു.

ആന്‍ ഹാന്‍ഡ്‌ലി
ബിസിനസ് ജേര്‍ണലിസവും എഡിറ്റിങ്ങും പശ്ചാത്തലമായുള്ള ആന്‍ മാര്‍ക്കറ്റ് പ്രൂഫ്‌സിലെ ചീഫ് കണ്ടന്റ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന ആന്‍ ഹാന്‍ഡ്‌ലി കണ്ടന്റ് മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ഇന്റര്‍നെറ്റിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളാണ്. സ്ഥാപനങ്ങള്‍ക്കും ആളുകള്‍ക്കുമിടയില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനാവുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ എങ്ങനെ സൃഷ്ടിക്കണമെന്നു വ്യക്തമായി അറിയാവുന്ന വ്യക്തികൂടിയാണ് ആന്‍. ഇന്ററാക്ടീവ് മാര്‍ക്കറ്റിങ്ങ് വാര്‍ത്തകളുടെ ആദ്യ സ്രോതസുകളിലൊന്നായ ക്ലിക്‌സ്.കോമിന്റെ സഹ സ്ഥാപക ആയിരുന്നു ആന്‍ ഹാന്‍ഡ്‌ലി.

തമര മക്ക്ലിയറി
തമര മക്ക്ലിയറിയുടെ റിലേഷന്‍ ഷിഫ്റ്റ് മാര്‍ക്കറ്റിങ്ങ് മെത്തേഡ് സംരംഭകര്‍ക്ക് അവരുടെ ബിസിനസിനെയും ജീവിതത്തെയും പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന മാതൃകയില്‍ രൂപീകരിച്ചിട്ടുള്ള 12 സെഷനുകളാണ്. 20 വര്‍ഷത്തോളം ബിസിനസ് വളര്‍ത്തിക്കൊണ്ടുവരുന്നതിനിടെ നേരിട്ട പ്രശ്‌നങ്ങളെ മറികടന്നു നേടിയ വിജയങ്ങളില്‍ നിന്നു രൂപപ്പെട്ട പാഠങ്ങളാണ് ഇതില്‍ താമര ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. താമരയുടെ എല്ലാവരെയും ആകര്‍ഷിക്കുന്ന സംസാരം ബ്രാന്‍ഡുകളെ സഹായിക്കാനും ബിസിനസ് വളര്‍ത്താനുള്ള മികച്ച ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കമ്പനികളെ വളരെയധികം സഹായിച്ചിട്ടുണ്ട്.

അമി സ്‌കമിച്ച്വര്‍
വ്‌ളോഗര്‍ ഇന്‍ ചീഫ് എന്നാണ് അമി സ്വയം വിശേഷിപ്പിക്കുന്നത്. സാവീ സെക്‌സി സോഷ്യല്‍ എന്ന പരിപാടിയുടെ അവതാരകയായ അമിയുടെ ചാനല്‍ മൂന്നു മില്യണ്‍ പ്രേക്ഷകരെ നേടിക്കഴിഞ്ഞു. യൂ ട്യൂബ് കണ്‍സള്‍ട്ടന്റുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് സ്ഥാപിക്കുകയാണ് അമി. അവര്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പത്തു മില്യണോളം പ്രക്ഷേകരെ നേടാനും അമിക്കു കഴിഞ്ഞിട്ടുണ്ട്.

ശ്യാമ ഹൈഡര്‍
ദി മാര്‍ക്കറ്റിങ്ങ് സെന്‍ ഗ്രൂപ്പ് എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്, പബ്ലിക് റിലേഷണ്‍ കമ്പനിയുടെ സിഇഒ ആണ് ശ്യാമ ഹൈഡര്‍. ദി സെന്‍ ഓഫ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങ് എന്ന വിഷയത്തില്‍ പുസ്തകം എഴുതുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള ശ്യാമയെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് രംഗത്തേക്കു കടക്കാന്‍ താത്പര്യമുള്ളവര്‍ക്കു മാതൃകയാക്കാവുന്നതാണ്.

വെര്‍ജീനിയ സാലാസ് കസ്റ്റീലിയോ
വെര്‍ജീനിയയുടെ വീഡിയോകള്‍ കാണുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അവര്‍ സന്തോഷവും കലയും ഒരുമിച്ചു പ്രദാനം ചെയ്യുന്ന വ്യക്തിയാണെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകുമെന്നുറപ്പ്. ഇതു രണ്ടിനും ബിസിനസ് വളര്‍ത്താന്‍ കാര്യമായി ഒന്നും ചെയ്യാനാവില്ലെങ്കിലും ഗിനി കാന്‍ ബ്രീത്ത് തുടങ്ങിയവയിലൂടെ വീഡിയോ ഉള്ളടക്കങ്ങളും സ്‌നാപ്ചാറ്റുകളും ബ്രാന്‍ഡുകള്‍ക്ക് എങ്ങനെ ഗുണകരമാക്കാമെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special