ചെലവേറും  യാത്ര:ഡെല്‍ഹി മെട്രോ പരമാവധി നിരക്ക് 50 രൂപയിലേക്ക് ഉയര്‍ത്തിയേക്കും

ചെലവേറും  യാത്ര:ഡെല്‍ഹി മെട്രോ പരമാവധി നിരക്ക് 50 രൂപയിലേക്ക് ഉയര്‍ത്തിയേക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹി മെട്രോയുടെ യാത്രാ നിരക്കുകള്‍ 10 രൂപ മുതല്‍ 50 രൂപ വരെ എന്ന നിലയില്‍ പുതുക്കണമെന്ന് നരക്കുകള്‍ പുനരവലോകനം ചെയ്യാന്‍ നിയോഗിചച സമിതി നിര്‍ദ്ദേശിച്ചു. ഡെല്‍ഹി ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എ എല്‍ മെഹ്തയുടെ നേതൃത്വത്തിലുള്ള ഫോര്‍ത്ത് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി (എഫ്എഫ്‌സി) ഡെല്‍ഹി മെട്രോ റെയ്ല്‍ കോര്‍പ്പറേഷന് (ഡിഎംആര്‍സി) ഈ വിഷയത്തില്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് എട്ട് രൂപയും പരമാവധി നിരക്ക് 30 രൂപയുമാണ്. വിമാന എക്‌സപ്രെസ് ലൈനില്‍ ഈ നിരക്കുകള്‍ വ്യത്യസ്തമാണ്.

ഡിഎംആര്‍സിയുടെ സുതാര്യതയും യാത്രക്കാരെ ചെലവു വഹിക്കാന്‍ പ്രാപ്തരാക്കുകയുമാണ് നിരക്ക് വര്‍ധനവിന്റെ ലക്ഷ്യമെന്ന് എഫ്എഫ്‌സി പറഞ്ഞു. കൂടാതെ നിരക്കുകള്‍ അഞ്ചു രൂപ വീതം കൂട്ടുമ്പോള്‍ ടോക്കണ്‍ വാങ്ങാന്‍ പണം നല്‍കുമ്പോള്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ചെറിയ തടസ്സങ്ങള്‍ ഒഴിവാക്കാനാകുമെന്ന് സമിതി ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. യാത്രാനിരക്കുകള്‍ 10, 15, 20, 30, 40, 50 എന്നിങ്ങനെ നടപ്പിലാക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടത്. ടാസ്‌ക് പൂര്‍ത്തിയാക്കിയ ശേഷം സമിതി മൂന്നു മാസം വിപൂലീകരണം തേടിയിരുന്നു.

എന്നാല്‍ പിന്നീട് അഭ്യര്‍ത്ഥന പിന്‍വലിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇപ്പോള്‍ ഡിഎംആര്‍സി ശുപാര്‍ശകള്‍ പരിഗണിക്കുന്നുണ്ട്. അതിനാല്‍ അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഡിഎംആര്‍സി ബോര്‍ഡ് നിരക്ക് വര്‍ധന സംബന്ധിച്ച് സമിതി ശുപാര്‍ശകള്‍ സ്വീകരിക്കും.
വര്‍ധിച്ചു വരുന്ന ചെലവുകളും ജപ്പാനില്‍ നിന്നെടുത്ത വായ്പ തിരിച്ചടവും കാരണം കുറഞ്ഞ നിരക്ക് നിലവിലെ എട്ടു രൂപയില്‍ നിന്ന 15 രൂപയാക്കുന്നതിനും പരമാവധി നിരക്ക് നിലവിലെ 30 രൂപയില്‍ നിന്ന് 70 രൂപയുമാക്കി നിരക്ക് ഇരട്ടി വര്‍ധിപ്പിക്കുവാന്‍ ഡിഎംആര്‍സിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു.
2009 ലാണ് കുറഞ്ഞ നിരക്ക് എട്ടും, പരമാവധി നിരക്ക 30 എന്ന രീതിയില്‍ അവസാനമായി നിരക്ക് വര്‍ധന നടപ്പിലാക്കിയത്. വൈദ്യുതി വാങ്ങുന്നതിലേയും ജീവനക്കാരുടെയും ചെലവുകള്‍ വര്‍ധിച്ചതിന്റെ ഫലമായിട്ടാണ് ഡിഎംആര്‍സിയുടെ നിരക്ക് ഉയര്‍ത്താന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.
ഡിഎംആര്‍സിയുടെ മൊത്തം ചെലവിന്റെ 40 ശതമാനം വൈദ്യുത ചാര്‍ജിനാണെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Branding