ചെറുകിട ബിസിനസുകള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്താന്‍ ഫേസ്ബുക് ടൂള്‍

ചെറുകിട ബിസിനസുകള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്താന്‍ ഫേസ്ബുക് ടൂള്‍

ബെംഗളൂരു: വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് രാജ്യത്തെ സൂക്ഷമ, ചെറുകിട ഇടത്തരം സംരംഭ(എംഎസ്എംഇ)ങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്‍ ഫേസ്ബുക് ലോകലികെ ഓഡിയന്‍സ് ടൂള്‍ എന്ന പേരില്‍ പുതിയ സംവിധാനം അവതരിപ്പിച്ചു.

ചെറുകിട ബിസിനസുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്ന രീതിയിലാണ് പുതിയ ടൂള്‍ ഫേസ്ബുക് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് ഭുപ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ ബിസിനസ് വിപുലീകരണം നടത്തുന്നതിനു പകരം ഉപഭോക്താക്കളില്‍ നിന്നും ഉപഭോക്താക്കളിലേക്ക് വെര്‍ച്വല്‍ സംവിധാനത്തിലൂടെ ബിസിനസ് വിപുലീകരണം സാധ്യമാകുമെന്ന് ഫേസ്ബുക് ഇന്ത്യ മേധാവികള്‍ പറഞ്ഞു. ഇതിനായി മെച്ചപ്പെട്ട ടാര്‍ജറ്റിംഗ് ടൂളുകളുണ്ട്. ഇത് ലോകവ്യാപകമായി ചെറുകിട ബിസിനസുകളുടെ ഉള്ളടക്കങ്ങള്‍ എത്തിക്കുന്നതിന് സഹായിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയില്‍ ഏകദേശം 20 ലക്ഷത്തിലധികം ചെറുകിട ഇടത്തരം ബിസിനസുകളുടെ ഫേസ്ബുക് പേജുകള്‍ സജീവമാണ്. രാജ്യത്തെ ഫേസ്ബുക് ഉപയോക്താക്കളില്‍ 59%ലധികം പേര്‍ ഇതില്‍ ഏതെങ്കിലും ഒരു വെബ് പേജിന്റെയെങ്കിലും ഫോളോവര്‍ ആണ്. 41%ത്തിലധികം ഫേസ്ബുക് ഉപയോക്താക്കള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ബിസിനസ് പേജുകളെ ഫോളോ ചെയ്യുന്നവരുമാണ്. യുഎസ്, യുകെ, പാകിസ്ഥാന്‍, കാനഡ, യുഎഇ എന്നിവിടങ്ങളിലുള്ള ചെറുകിട, ഇടത്തരം ബിസിനസുകളുടെ പേജുകളാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ കണക്ട് ചെയ്തിട്ടുള്ളതില്‍ മുന്‍നിരയിലുള്ളത്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളുടെ പേജുകളുമായി ഏകദേശം 17.5 കോടി ഉപയോക്താക്കള്‍ കണക്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Entrepreneurship