പ്രാദേശിക വ്യോമഗതാഗതം: ഛത്തീസ്ഗഡ് കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

പ്രാദേശിക വ്യോമഗതാഗതം: ഛത്തീസ്ഗഡ് കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

റായ്പൂര്‍: സംസ്ഥാനത്തെ പ്രാദേശിക വ്യോമഗതാഗതം വികസിപ്പിക്കുന്നതിനായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യോമയാന മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെച്ചു.

കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജപതി രാജുവും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗും സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങളില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചതെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഓഫീസര്‍ അറിയിച്ചു.
കരാര്‍ അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ റീജണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ (ആര്‍സിഎസ്) കീഴില്‍ അന്തര്‍ സംസ്ഥാന വിമാന സര്‍വീസിനായി വിവിധ നഗരങ്ങളില്‍ ചെറിയ വിമാനത്താവളങ്ങളും അടിയന്തരഘട്ടത്തില്‍ വിമാനം നിര്‍ത്തുന്നതിനുള്ള താല്‍ക്കാലിക സ്റ്റേഷനും വികസിപ്പിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ദീര്‍ഘ നാളത്തേക്ക് വിമാന സര്‍വീസുകള്‍ അവസാനിപ്പിച്ചതോ അല്ലെങ്കില്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയാത്തതോ ആയ നഗരങ്ങളിലാണ് ആര്‍സിഎസ് നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളായ ജഗ്ദല്‍പൂര്‍, അംബികാപൂര്‍, ബിലാസ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാന തലസ്ഥാനമായ റായ്പൂരിലേക്ക് വിമാന സര്‍വീസ് ആരംഭിക്കും. ഇതു കൂടാതെ സബ്‌സിഡി നിരക്കില്‍ സര്‍വീസ് നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ വിമാനകമ്പനികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy