ഇലക്ട്രിക് കാര്‍ നിര്‍മാണം : ഫോക്‌സ്‌വാഗണ്‍ ജാക് മോട്ടോറുമായി ചര്‍ച്ച നടത്തി

ഇലക്ട്രിക് കാര്‍ നിര്‍മാണം : ഫോക്‌സ്‌വാഗണ്‍ ജാക് മോട്ടോറുമായി ചര്‍ച്ച നടത്തി

ബീയ്ജിംഗ്: ജര്‍മ്മന്‍ ഓട്ടോ ഭീമന്‍ ഫോക്‌സ്‌വാഗണ്‍ ചൈനയുടെ ജാക് (അന്‍ഹുയി ജിയാന്‍ഗുയി ഓട്ടോമൊബീല്‍സ്) മോട്ടോറുമായി കൈകോര്‍ക്കുന്നു. ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിചേരല്‍. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചര്‍ച്ചനടത്തിയതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇലക്ടിക് കാര്‍ നിര്‍മാണത്തില്‍ സംയുക്ത സഹകരണം ഉറപ്പുവരുത്തികൊണ്ട് ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. പുതിയ കാറിന്റെ ഗവേഷണം, വികസനം, നിര്‍മാണം, വില്‍പ്പന തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ധാരണാപത്രം തയാറാക്കിയിട്ടുള്ളത്.

അടുത്ത അഞ്ച് മാസത്തിനുള്ളില്‍ ഫോക്‌സ്‌വാഗണുമായി ചോര്‍ന്ന് ഒരു ഔദ്യോഗിക കരാര്‍ ഒപ്പുവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജാക് മോട്ടോര്‍ അറിയിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ മൊത്തമായുള്ള സഹകരണമാണ് ഫോക്‌സ്‌വാഗണുമായി ചേരുന്നതിലൂടെ ആഗ്രഹിക്കുന്നതെന്ന് ജാക് ചെയര്‍മാന്‍ അന്‍ ജിന്‍ പറഞ്ഞു. ചൈനീസ് ഉപഭോക്താക്കള്‍ക്ക് വിലയ്ക്കനുസൃതമായ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്ട്‌സ് ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto