ഡെല്‍ഹി- മുംബൈ ടാല്‍ഗോ പാഞ്ഞെത്തി; 12 മണിക്കൂറിനുള്ളല്‍

ഡെല്‍ഹി- മുംബൈ ടാല്‍ഗോ പാഞ്ഞെത്തി; 12 മണിക്കൂറിനുള്ളല്‍

ന്യൂഡെല്‍ഡി: സ്പാനിഷ് നിര്‍മിത അതിവേഗ ടാല്‍ഗോ ട്രെയ്‌നുകളുടെ അവസാന പരീക്ഷണയോട്ടവും ഡെല്‍ഹി- മുംബൈ പാതയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. 12 മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ടാണ് ഇത്രയും ദൂരം ട്രെയ്ന്‍ പിന്നിട്ടത്. ശനിയാഴ്ച 2.45 നു യാത്ര ആരംഭിച്ച ട്രെയ്ന്‍ 11 മണിക്കൂറും 42 മിനിറ്റുമെടുത്താണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഷെഡ്യൂള്‍ ചെയ്തതിനും രണ്ടു മിനിറ്റ് നേരത്തേ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കാനായി. ഇന്ത്യന്‍ റെയ്ല്‍ വേയുടെ വളര്‍ച്ചയിലെ നിര്‍ണായകമായ വഴിത്തിരിവായാണ് ടാര്‍ലോ ട്രെയ്‌നുകളുടെ അവതരണത്തെ കാണുന്നത്. പരീക്ഷണയോട്ടം വിജയകരമാക്കിയ ജീവനക്കാരെ റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു അഭിനന്ദിച്ചു.

Comments

comments

Categories: Branding, Slider