സ്പാനിഷ് ലീഗ്: ബാഴ്‌സലോണയ്ക്ക് തോല്‍വി, മാഡ്രിഡ് ടീമുകള്‍ വിജയിച്ചു

സ്പാനിഷ് ലീഗ്:  ബാഴ്‌സലോണയ്ക്ക് തോല്‍വി, മാഡ്രിഡ് ടീമുകള്‍ വിജയിച്ചു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് പരാജയം. അതേസമയം റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തകര്‍പ്പന്‍ വിജയം നേടി.
അലാവെസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ തോല്‍വി. റയല്‍ മാഡ്രിഡ് 5-2ന് ഒസാസുനയെയും അത്‌ലറ്റിക്കോ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് സെല്‍റ്റാ വിഗോയെയുമാണ് പരാജയപ്പെടുത്തിയത്.
മുപ്പത്തൊമ്പതാം മിനുറ്റില്‍ അകോസ്താ ഡ്വെയേഴ്‌സണും 64-ാം മിനുറ്റില്‍ ഗോമസും നേടിയ ഗോളുകളിലൂടെയാണ് അലാവെസ് അട്ടിമറി ജയം നേടിയത്. 46-ാം മിനുറ്റില്‍ ജെര്‍മിയിലൂടെയായിരുന്നു ബാഴ്‌സലോണയുടെ ആശ്വാസ ഗോള്‍.
പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയ പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (6-ാം മിനുറ്റ്), ഡാനിലോ (40), സെര്‍ജിയോ റാമോസ് (45), പെപെ (56), ലുക്കാ മോഡ്രിച്ച് (62) എന്നിവരാണ് ഒസാസുനയ്‌ക്കെതിരെ റയലിനായി ഗോളുകള്‍ നേടിയത്.
ഒറിയോള്‍ റിയേറ (64-ാം മിനുറ്റ്), ഡേവിഡ് ഗാര്‍ഷ്യ (78) എന്നിവരാണ് ഒസാസുനയുടെ ഗോള്‍ സ്‌കോറര്‍മാര്‍. 80-ാം മിനുറ്റില്‍ ടനോ ബൊന്നിന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ പത്ത് പേരുമായാണ് ഒസാസുന മത്സരം പൂര്‍ത്തീകരിച്ചത്.
സെല്‍റ്റാ വിഗോയ്‌ക്കെതിരെ അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇരട്ട ഗോളുകള്‍ സ്വന്തമാക്കി. 73, 81 മിനുറ്റുകളിലായിരുന്നു അദ്ദേഹം ഗോളുകള്‍ നേടിയത്. 53-ാം മിനുറ്റില്‍ കൊക്കെയും 89-ാം മിനുറ്റില്‍ എയ്ഞ്ചല്‍ കൊറേയയും അത്‌ലറ്റിക്കോയ്ക്ക് വേണ്ടി വല കുലുക്കി.

Comments

comments

Categories: Sports