കയറ്റുമതി വ്യവസ്ഥകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക്

കയറ്റുമതി വ്യവസ്ഥകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക്

ന്യുഡെല്‍ഹി: കയറ്റുമതി നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ക്ക് ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അമന്‍ദീപ് സിങ് ഗില്‍ അഭിപ്രായപ്പെട്ടു. ഫിക്കി, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫെന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസുമായി സഹകരിച്ച് ‘ഇന്ത്യാസ് മെമ്പര്‍ഷിപ്പ് ടു ദ മള്‍ട്ടിലാറ്റെറല്‍ എക്‌സപോര്‍ട്ട് കണ്‍ട്രോള്‍ റിജിംസ്: ഇംപ്ലിക്കേഷന്‍ ആന്‍ഡ് ചലഞ്ചസ് ഫോര്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഉയര്‍ന്നതലത്തിലുള്ള സാങ്കേതികവിദ്യയുപയോഗിച്ചുള്ള വാണിജ്യരീതി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് കയറ്റുമതിയിലെ വ്യവസ്ഥകളും ചട്ടങ്ങളും ഏകോപിപ്പിക്കുന്നതിന് ഇത് അനുയോജ്യമായ സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഉയര്‍ന്നതലത്തിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമായി മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയെ സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍സ്(എസ്ടിസിസ്) പിന്തുണയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം, ഡി ആന്‍ഡ് ഐഎസ്എ, അണ്ടര്‍ സെക്രട്ടറി ആനന്ദി വെങ്കട്ടേശ്വരന്‍ പറഞ്ഞു. ഉയര്‍ന്ന തലത്തിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം ഇന്ത്യയുടെ വികസനത്തിന് പ്രധാനമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫെന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജനറല്‍ ജയന്ത് പ്രസാദ് അഭിപ്രായപ്പെട്ടു.

ലൈസന്‍സിങ് ചട്ടങ്ങള്‍, വെബ്‌പോര്‍ട്ടല്‍ നിര്‍മ്മാണം, കയറ്റുമതി നിയന്ത്രണ നിയമങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍, ഓണ്‍ലൈന്‍ ക്ലാസ്‌റൂം രൂപീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടികളില്‍ നവീകരികണം വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Comments

comments

Categories: Entrepreneurship