ക്രിക്കറ്റ് താരം പ്രവീണ്‍ കുമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍

ക്രിക്കറ്റ് താരം പ്രവീണ്‍ കുമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍

ലക്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പ്രവീണ്‍ കുമാറിന്റെ രാഷ്ട്രീയ പ്രവേശനം. യു പി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ക്രിക്കറ്റ് താരം പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്.

യു പി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയെന്ന് അറിയിച്ച പ്രവീണ്‍ കുമാര്‍ കായിക മേഖലയ്ക്കും സംസ്ഥാനത്തിന്റെ വികസനത്തിനും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.

താനും പാര്‍ട്ടിക്ക് വേണ്ടി സാധ്യമാകുന്നതെല്ലാം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെന്നും രാഷ്ട്രീയം പഠിച്ചുവരികയാണെന്നും മീററ്റ് സ്വദേശിയായ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സംസ്ഥാന ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന പ്രവീണ്‍ കുമാര്‍ ടീം ഇന്ത്യക്ക് വേണ്ടി ആറ് ടെസ്റ്റുകളിലും 68 ഏകദിന മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്.

Comments

comments

Categories: Sports