കാവേരി നദീജലം: തമിഴ്‌നാടിനു നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീം കോടതി കുറച്ചു

കാവേരി നദീജലം: തമിഴ്‌നാടിനു നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീം കോടതി കുറച്ചു

ന്യൂഡെല്‍ഹി: കര്‍ണാടക തമിഴ്‌നാടിനു വിട്ടുനല്‍കേണ്ട കാവേരി നദീജലത്തിന്റെ അളവില്‍ സുപ്രീംകോടതി കുറവു വരുത്തി. 15,000 ക്യൂസെക്‌സ് ജലം സെപ്റ്റംബര്‍ 20 വരെ പ്രതിദിനം തമിഴ്‌നാടിന് നല്‍കണമെന്ന മുന്‍ വിധിക്കെതിരേ കര്‍ണാടക നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് നല്‍കേണ്ട ജലത്തിന്റെ അളവ് 12,000 ക്യൂസെക്‌സ് ആക്കി കോടതി കുറച്ചത്.
അതേസമയം വിധി നടപ്പാക്കുന്നതില്‍ കര്‍ണാടക കാണിക്കുന്ന വീഴ്ചയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കര്‍ണാടകയില്‍ മുന്‍വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന നില വഷളായ സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടലുകളിലേത്ത് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അക്രമങ്ങളില്‍ നിന്നു പിന്തിരിഞ്ഞ് നിയമത്തിന്റെ മാര്‍ഗം ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ജലദൗര്‍ലഭ്യവും ഡാമുകളിലെ ജലനിരപ്പും പരിഗണിച്ച് ഇളവ് അനുവദിക്കണമെന്നാണ് കര്‍ണാടക ആവശ്യപ്പെട്ടത്.

Comments

comments

Categories: Slider, Top Stories