എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: ബക്രീദും ഓണവും അടുത്തതോടെ പണം പിന്‍വലിക്കല്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല എടിഎമ്മുകളും കാലിയായി. തരതമ്യേന കുറവ് എടിഎം കേന്ദ്രങ്ങളുള്ള ഗ്രാമങ്ങളിലെയും രണ്ടാംനിര നഗരങ്ങളിലെയും ബാങ്ക് ഉപഭോക്താക്കളെയാണ് ഇത് ഏറെ പ്രതിസന്ധിയിലാക്കിയത്. ഓണം അവധി കഴിഞ്ഞ് ഇനി വ്യാഴാഴ്ച മാത്രമേ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കൂ എന്നതിനാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

അടിയന്തര സാഹചര്യം പരിഗണിച്ച് എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി വഴി സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്കിടയായതിനാല്‍ ഇത് നടപ്പാക്കുന്നതിലും പരിമിതി നേരിടാനാണ് സാധ്യത. വിവിധ സ്വകാര്യ ഏജന്‍സികള്‍ക്കാണ് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിനുള്ള ചുമതല ബാങ്കുകള്‍ നല്‍കിയിട്ടുള്ളത്. പണം അടിയന്തരമായി നിറയ്ക്കാന്‍ വേണ്ട നിര്‍ദേശം ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് തബാങ്കുകള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Banking, Slider