ത്രൈവുമായി അരിയാന ഹഫിംഗ്ടണ്‍

ത്രൈവുമായി അരിയാന ഹഫിംഗ്ടണ്‍

ന്യൂയോര്‍ക്ക്: ത്രൈവ് എന്ന പേരില്‍ കോര്‍പറേറ്റ് വെല്‍നസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് അരിയാന ഹഫിംഗ്ടണ്‍. ഒരു മനുഷ്യനെ സമഗ്രമായി നോക്കിക്കാണാനുള്ള സമീപനം വളര്‍ത്തിയെടുക്കാനും അവരുടെ കാര്യങ്ങളില്‍ ഒരുപോലെ ശ്രദ്ധ പതിപ്പിക്കാനും കമ്പനികളെ പഠിപ്പിക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. നവംബര്‍ 30 നായിരിക്കും ത്രൈവ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുക. ഇതിന്റെ ഭാഗമായി ന്യൂയോര്‍ക്ക് ടൈംസ് മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറായ രാജീവ് പന്ത് ചീഫ് ടെക്‌നോളജി ഓഫീസറായും ഗൂഗിള്‍, യുടൂബ് എന്നിവയില്‍ ഉദ്യാഗസ്ഥയായിരുന്ന കാത്‌റിന്‍ ഫെഡ്‌റിച്ച് ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായും അടുത്തമാസം ത്രൈവില്‍ ജോലിയില്‍ പ്രവേശിക്കും.

മാനസികസമ്മര്‍ദ്ദം നിറഞ്ഞ കോര്‍പ്പറേറ്റ് ലോകത്തിന് സഹായകമായി ഒരു കോര്‍പ്പറേറ്റ് വെല്‍നസ് കണ്‍സള്‍ട്ടന്‍സിയായിട്ടായിരിക്കും ത്രൈവ് പ്രവര്‍ത്തിക്കുക. കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടിപ്‌സ് നല്‍കാനായി അവരുടെ ഇടയില്‍ നിന്നു തന്നെയുള്ള ത്രൈവ് പരിശീലിപ്പിക്കും. പരിശീലനത്തിനായി ത്രൈവിന്റെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ഇന്‍-പേഴ്‌സണ്‍ പരിശീലനം എന്നിവ സ്വീകരിക്കാം. കുറച്ചു മണിക്കൂറുകള്‍ തൊട്ട് ആറു മാസം വരെ ദൈര്‍ഘ്യമുള്ള പരിശീലന പരിപാടികളാണുള്ളത്. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ആക്‌സെഞ്ചര്‍ ഇതിനകം തന്നെ ത്രൈവിന്റെ പരീക്ഷണ പരിപാടിയുടെ ഭാഗമാണ്. കൂടാതെ ജെപി മോര്‍ഗന്‍ ചേസ് ത്രൈവുമായി സഹകരണത്തിനായി കരാറില്‍ ഒപ്പുവെച്ചിട്ടുമുണ്ട്.

ത്രൈവ് ഗ്ലോബല്‍ എന്ന പുതിയ സ്ഥാപനം ആരംഭിക്കുന്നതിനായാണ് അരിയാന 2005 ല്‍ സ്ഥാപിച്ച ഹഫിങ്ടണ്‍ പോസ്റ്റ് വിട്ടത്.

Comments

comments

Categories: Entrepreneurship