പുതിയ സംരംഭവുമായി അനന്യ ബിര്‍ള

പുതിയ സംരംഭവുമായി അനന്യ ബിര്‍ള

മുംബൈ: കുറോകാര്‍റ്റെ എന്ന ലക്ഷ്വറി പോര്‍ട്ടല്‍ എന്ന തന്റെ രണ്ടാമത്തെ സംരംഭത്തിന് രൂപം നല്‍കാനൊരുങ്ങുകയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകള്‍ അനന്യ ബിര്‍ള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൈവേലയുല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച കുറോകാര്‍റ്റെ രണ്ടു മാസത്തിനുശേഷം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് അനന്യയുടെ തീരുമാനം.

കുറോകാര്‍റ്റെ ഡോട്ട് കോം സന്ദര്‍ശിച്ചാല്‍ വിവിധ രാജ്യങ്ങളില്‍ കൈ കൊണ്ടുണ്ടാക്കിയ പലതരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. വാള്‍നട്ട് തടികൊണ്ടുണ്ടാക്കിയ ഫോണ്‍ കവര്‍, ആഭരണ പെട്ടികള്‍, ഇന്ത്യ, തായ്‌ലാന്റ്, സസ്‌പെയിന്‍, ഇറ്റലി, ജപ്പാന്‍, യുകെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ബാഗുകള്‍ തുടങ്ങി 25,000 ലധികം ഉല്‍പ്പന്നങ്ങള്‍ കോറോകാര്‍റ്റെയില്‍ ലഭ്യമാണ്. ഹോട്ടലുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ തുടങ്ങി സാധാരണക്കാര്‍ക്ക് വരെ വലിയ അളവില്‍ ഉല്‍പ്പന്നങ്ങള്‍ സൈറ്റില്‍ നിന്നും വാങ്ങാവുന്നതാണ്. ഡിസൈന്‍, ഗുണമേന്മാ പരിശോധന, നിയമ മേഖല തുടങ്ങിയ രംഗങ്ങളില്‍ നിന്നുള്ള ഇന്ത്യയിലെയും ആഗോളതലത്തിലെയും വിദഗ്ധന്‍മാര്‍ അടങ്ങിയ കുറോകാര്‍റ്റെയുടെ ഉപദേശകസമിതിയില്‍ അനന്യയും പ്രവര്‍ത്തിക്കും. മുംബൈയിലാണ് ഇപ്പോള്‍ സംഭരണശാല പ്രവര്‍ത്തിക്കുന്നത്. അടുത്ത സംഭരണശാല ലണ്ടന്‍ നഗരത്തിനു സമീപം സ്ഥാപിക്കാനാണ് അനന്യ പദ്ധതിയിടുന്നത്. സ്വതന്ത്ര മൈക്രോഫിന്‍ പ്രൈവറ്റ് ലിമിറ്റഡായിരുന്നു അനന്യയുടെ ആദ്യ സംരംഭം.

Comments

comments

Categories: Entrepreneurship