ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു: വിജയ് മല്യ

ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു: വിജയ് മല്യ

ന്യൂഡെല്‍ഹി: വായ്പാ തട്ടിപ്പ് കേസില്‍ വിചരണ നേരിടുന്ന കിംഗ്ഫിഷര്‍ മുന്‍ ഉടമ ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നതായി വിചാരണാ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചതാണ് തന്റെ തിരിച്ചുവരവിന് തടസമെന്നും ഈ നടപടി പുനഃപരിശോധിക്കണമെന്നും മല്യ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശ വിനിമയ നിയന്ത്രണ നിയമപ്രകാരം 2000ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലാണ് മല്യ ഇളവ് തേടിയിരിക്കുന്നത്.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഫയല്‍ ചെയ്ത കേസില്‍ കഴിഞ്ഞ ആഴ്ച മുംബൈയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മല്യക്ക് ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വീടും ഫാം ഹൗസും ഉള്‍പ്പടെയുള്ള മല്യയുടെ 6630 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് കണ്ടുകെട്ടിയതിനു പിന്നാലെയായിരുന്നു ഈ നടപടി. ഇതോടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടിയ മല്യയുടെ സ്വത്തുക്കളുടെ മൂല്യം 8,044 കോടി രൂപയായി മാറി.

Comments

comments

Categories: Slider, Top Stories