ഐടിസി ഫുഡ്‌സ് കോഫി പാനീയങ്ങളിലേക്ക് കടക്കുന്നു

ഐടിസി ഫുഡ്‌സ് കോഫി പാനീയങ്ങളിലേക്ക് കടക്കുന്നു

ആഗോള കമ്പനിയായ ഐടിസി ഫുഡ്‌സ് കോഫി പാനീയ വിഭാഗത്തിലേക്ക് കടക്കുന്നു. ഇന്ത്യന്‍, ലാറ്റിനമേരിക്കന്‍ കാപ്പിക്കുരുവില്‍ നിന്നുള്ള രണ്ട് രുചികളിലാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുക.

ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഇന്ത്യന്‍, അന്താരാഷ്ട്ര രുചികളിലുള്ള രണ്ട് വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്-ഐടിസി ഫുഡ് ഡിവിഷണല്‍ ചീഫ് എക്‌സിക്യുട്ടീവ് വി എല്‍ രാജേഷ് പറഞ്ഞു. ഐടിസിയുടെ ആഢംബര ഹോട്ടലുകളില്‍ ഈ മാസം സ്‌പെഷല്‍ കോഫി ബിവറേജസ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Branding