ഫ്രാന്‍സില്‍ ആക്രമണം നടത്താന്‍ ശ്രമം: മൂന്ന് യുവതികള്‍ അറസ്റ്റില്‍; ഐഎസ് ബന്ധമെന്നു പോലീസ്

ഫ്രാന്‍സില്‍ ആക്രമണം നടത്താന്‍ ശ്രമം: മൂന്ന് യുവതികള്‍ അറസ്റ്റില്‍; ഐഎസ് ബന്ധമെന്നു പോലീസ്

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ കഴിഞ്ഞ ഞായറാഴ്ച കാറില്‍ ആറ് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയ മൂന്ന് യുവതികളെ അറസ്റ്റ് ചെയ്തു. ഇവര്‍ പാരീസില്‍ ആക്രമണം നടത്താനൊരുങ്ങുകയായിരുന്നെന്നു ആഭ്യന്തര മന്ത്രി ബര്‍ണാര്‍ഡ് കാസനേവ് പറഞ്ഞു.

പിടിയിലായവര്‍ ഐഎസ് നിര്‍ദേശമനുസരിച്ചാണു പ്രവര്‍ത്തിച്ചതെന്നു പോലീസ്. ജൂലായില്‍ പുരോഹിതനെ പള്ളിയില്‍ കഴുത്തറുത്തു കൊന്ന ഗ്രൂപ്പുമായി ഒരാള്‍ക്കു ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട്.

വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനു കത്തി കൊണ്ട് മുറിവേറ്റതായും റിപ്പോര്‍ട്ടുണ്ട്. 39,23,19 വയസ്സുള്ളവരാണ് അറസ്റ്റിലായ മൂന്ന് പേരും.
സഞ്ചാരികള്‍ സ്ഥിരമെത്തുന്ന മധ്യ പാരീസിലെ നോട്രഡാം കത്തീഡ്രലിനു സമീപത്തുനിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലും ഈ വര്‍ഷം ജൂലൈയിലുമുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ഫ്രാന്‍സ്. അടിയന്തരാവസ്ഥയും ഫ്രാന്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: World