കെയിന്‍ ഇന്ത്യയുമായുള്ള ലയനം: വേദാന്തയ്ക്ക് ഓഹരി ഉടമകളുടെ അംഗീകാരം

കെയിന്‍ ഇന്ത്യയുമായുള്ള ലയനം: വേദാന്തയ്ക്ക് ഓഹരി ഉടമകളുടെ അംഗീകാരം

ലണ്ടന്‍: ബഹുരാഷ്ട്ര ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസിന്റെ സഹസ്ഥാപനമായ വേദാന്ത ലിമിറ്റഡില്‍ ഗുരുഗ്രാം (ഗുഡ്ഗാവ്) ആസ്ഥാനമാക്കിയ ഓയില്‍, ഗ്യാസ് ഉല്‍പ്പാദകരായ കെയിന്‍ ഇന്ത്യയെ ലയിപ്പിക്കുന്നതിനുള്ള നടപടികളില്‍ പുരോഗതി. ലയനത്തിന് ഓഹരി ഉടമകള്‍ അനുമതി നല്‍കിയെന്ന് വേദാന്ത അറിയിച്ചു.

ഈ മാസം ആറിനു നടന്ന പൊതുയോഗത്തിലാണ് ലയനം സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് ലണ്ടന്‍ ആസ്ഥാനമാക്കിയ വേദാന്ത റിസോഴ്‌സസ് വ്യക്തമാക്കി. കെയിന്‍ ഇന്ത്യയുമായുള്ള ലയനത്തിന് വേദാന്ത ലിമിറ്റഡും ഓഹരി ഉടമകളും ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, ലയന നീക്കത്തിന് അംഗീകാരം തേടി കെയിന്‍ ഇന്ത്യ അടുത്ത ബുധനാഴ്ച ഓഹരി ഉടമകളുടെ യോഗം വിളിച്ചിട്ടുണ്ട്.
പുതിയ ഓഫര്‍ അനുസരിച്ച് അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ് കെയ്ന്‍ ഇന്ത്യയിലെ ഓഹരിയുടമകള്‍ക്ക് ഒരു ഓഹരിയും നാല് റിഡീമബിള്‍ പ്രിഫറന്‍സ് ഷെയറുകളു(ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഓഹരി ഉടമകള്‍ക്ക് ഇത്രയും ഓഹരികളുടെ തുക കമ്പനി നല്‍കുന്ന സംവിധാനമാണ് റിഡീമബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍ ഇഷ്യു ചെയ്യുന്ന പ്രക്രിയ)മാണ് നല്‍കുക. പതിനെട്ടുമാസത്തെ കാലപരിധിയാണ് പ്രിഫറന്‍സ് ഷെയറുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്.

Comments

comments

Categories: Branding

Related Articles