യുഎസ് ഓപ്പണില്‍ ഒത്തുകളി?

യുഎസ് ഓപ്പണില്‍ ഒത്തുകളി?

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വാതുവയ്പിന്റെ ഭാഗമായി ഒത്തുകളി നടന്നുവെന്ന് സംശയം. ഇതിനെ തുടര്‍ന്ന് സംശയിക്കപ്പെടുന്ന മത്സരങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം.

വനിതാ സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ വാതുവയ്പ് നടന്നതായാണ് സൂചന. സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ടിമയ ബാക്‌സിന്‍സ്‌കിയും റഷ്യയുടെ വിറ്റാലിയ ഡിയാച്ചന്‍കോയും തമ്മിലുള്ള മത്സരമാണ് സംശയത്തിന്റെ നിഴലിലുള്ളത്.

ഈ മത്സരം പരിശോധിക്കാന്‍ ടെന്നീസ് ഇന്റഗ്രിറ്റി യൂണിറ്റ് (ടിഐയു) തീരുമാനിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടിമയ 6-1, 6-1 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചിരുന്നു.

മത്സരം ഏകപക്ഷീയമായിരുന്നു എന്നതിന് പുറമെ മറ്റ് നിരവധി ഘടകങ്ങളും ഒത്തുകളി നടന്നതിന് സൂചനയായി ലഭിച്ചിട്ടുണ്ടെന്നും ടെന്നീസ് ഇന്റഗ്രിറ്റി യൂണിറ്റ് അറിയിച്ചു.

Comments

comments

Categories: Slider, Sports