ടാറ്റാ മോട്ടോഴിസിന് എസ്ടിയു 5000 ബസ്സുകളുടെ ഓര്‍ഡര്‍

ടാറ്റാ മോട്ടോഴിസിന് എസ്ടിയു 5000 ബസ്സുകളുടെ ഓര്‍ഡര്‍

കൊച്ചി: പ്രമുഖ കൊമേഴ്‌സ്യല്‍ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോര്‍സിന് 25 സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിംഗില്‍(എസ്ടിയു) നിന്ന് 5,000 ബസ്സുകളുടെ ഓര്‍ഡര്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓര്‍ഡറിനേക്കാള്‍ 80 ശതമാനം വര്‍ധിച്ച ഓര്‍ഡറാണിത്. നൂതന സാങ്കേതികത, സുരക്ഷാ സംവിധാനങ്ങള്‍, വിവര സാങ്കേതികത എന്നിവയടങ്ങിയ ബസുകളാണ് എസ്ടിയുവിന്റെ നിര്‍ദേശപ്രകാരം ടാറ്റാ മോട്ടോഴ്‌സ് തയാറാക്കുന്നത്.

ജിപിഎസ് ലഭ്യമാകുന്ന ഓണ്‍ ബോര്‍ഡ് ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, ഇലക്ട്രോണിക് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വഴിയുള്ള പബ്ലിക് ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം, സിസിടിവി ക്യാമറ, വൈ-ഫൈ, ഓണ്‍ ബോര്‍ഡ് ഡയഗ്നോസ്റ്റികസ് സംവിധാനങ്ങള്‍ തുടങ്ങി ട്രാക്ക് ചെയ്യാനും ട്രേസ് ചെയ്യാനുമുള്ള സൗകര്യങ്ങളോടുകൂടിയ ബസ്സുകളാണ് ടാറ്റാ മോട്ടോഴ്‌സ് നിര്‍മിക്കുന്നത്.

Comments

comments

Categories: Auto