ടൂ വീലര്‍ ഇന്‍ഷുറന്‍സ്: ഹോണ്ട-എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധരണ

ടൂ വീലര്‍ ഇന്‍ഷുറന്‍സ്: ഹോണ്ട-എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധരണ

കൊച്ചി: ഹോണ്ടയുടെ ടൂ വീലര്‍ ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇതുവഴി ടൂ വിലര്‍ ഉടമകള്‍ക്ക് വളരെ മത്സരക്ഷമമായ പ്രീമിയത്തില്‍ എച്ച്ഡിഎഫിസി എര്‍ഗോ പോളിസി ലഭ്യാമാകും. ക്ലെയിം സെറ്റില്‍മെന്റ്, പുതുക്കല്‍ തുടങ്ങിയവയെല്ലാം പ്രയാസമില്ലാതെ സാധ്യമാക്കുകയും ചെയ്യും.

വാഹനത്തിന് കേടുപാടുകള്‍ക്കുള്ള ക്ലെയിം പ്രീമിയത്തില്‍ 40 ശതമാനം വരെ ലാഭിക്കുവാനും കാഷ്‌ലെസ് ക്ലെയിം സെറ്റില്‍മെന്റിനും ഇത് സൗകര്യമൊരുക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

രണ്ട് മൂന്ന് വര്‍ഷത്തേക്കുള്ള ദീര്‍ഘകാല ഇന്‍ഷുറന്‍സ് പോളിസികളും എച്ചഡിഎഫ്‌സി എര്‍ഗോ നല്‍കുന്നുണ്ട്. മൊബീല്‍ഫോണ്‍ ഉപയോഗിച്ച് പോളിസി മാനേജ് ചെയ്യാന്‍ സാധിക്കുന്ന ഇന്‍ഷുറന്‍സ് പോര്‍ട്ട്‌ഫോളിയോ ഓര്‍ഗനൈസര്‍ കമ്പനി പോളിസി ഉടമയ്ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് എച്ചഡിഎഫ്‌സി എര്‍ഗോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റിതേഷ് കുമാര്‍ പറഞ്ഞു.

Comments

comments

Categories: Auto