പാളത്തില്‍ വിള്ളല്‍: ഇടപ്പള്ളിയില്‍ ഒഴിവായത് വന്‍ ദുരന്തം

പാളത്തില്‍ വിള്ളല്‍: ഇടപ്പള്ളിയില്‍ ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്കാരെ ആശങ്കപ്പെടുത്തുന്ന രീതിയില്‍ റെയ്ല്‍വേ പാളങ്ങളുടെ സുരക്ഷിതത്വം ചോദ്യചിഹ്നമാകുന്നു. ഇടപ്പള്ളിയില്‍ ട്രെയിനപകടം തലനാരിഴയ്ക്ക് ഒഴിവായത് ഡ്രൈവറുടെ സമയോചിത ഇടപെടലും മനസ്സാന്നിധ്യവും മൂലം. എറണാകുളം തൃശ്ശൂര്‍ പാതയില്‍ ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ചെന്നൈ- ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് കടന്നു പോകുമ്പോഴാണ് വിള്ളല്‍ ശ്രദ്ധയിവല്‌പ്പെട്ടത്. ഇതോത്തുടര്‍ന്ന് സൂപ്പര്‍ഫാസ്റ്റ് കളമശ്ശേരിയില്‍ നിര്‍ത്തിയിട്ടു. യാത്രക്കാരെ വിവിധ വാഹനങ്ങളില്‍ എറണാകുളം സ്റ്റേഷനുകളിലേക്കയച്ചു.

ഇതോടെ ട്രെയ്ന്‍ ഗതാഗതം മെല്ലെയായി. വിള്ളല്‍ കണ്ടെത്തിയ പാളം ഒഴിവാക്കി, മറുഭാഗത്തെ പാളത്തിലൂടെയാണ് ഗതാഗതം തുടരുന്നത്. ട്രെയ്‌നുകള്‍ വൈകിയോടുന്നു. ഇതോടൊപ്പം മുടങ്ങിയ ട്രെയിനിലെ യാത്രക്കാര്‍ എറണാകുളത്തെ സ്‌റ്റേഷനുകളില്‍ എത്തിയതോടെ ഇവിടെ നിന്നുള്ള ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കറുകുറ്റിയില്‍ ട്രെയ്ന്‍ പാളം തെറ്റിയതിന് ശേഷം ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഇടപ്പള്ളിയിലും അപകടം വഴിമാറിയത്. സംഭവത്തില്‍ അധികൃതര്‍ പ്രാഥമിക പരിശോധന നടത്തി. വിശദപരിശോധന വേണ്ടിവരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories