തീവ്രവാദത്തിനെതിരെ വ്യത്യസ്ത പ്രചാരണവുമായി ഭിന്നശേഷിയുള്ള മലയാളി

തീവ്രവാദത്തിനെതിരെ വ്യത്യസ്ത പ്രചാരണവുമായി ഭിന്നശേഷിയുള്ള മലയാളി

ആഗോളസമൂഹം മുഴുവന്‍ തീവ്രവാദത്തിനെതിരാണ്. തീവ്രവാദത്തിനെതിരായ പല തരത്തിലുള്ള പ്രചരണപരിപാടികള്‍ ലോകമെങ്ങും നടക്കുന്നുമുണ്ട്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി നീന്തലിലൂടെ തീവ്രവാദത്തിനെതിരെ പ്രചരണം നടത്തുകയാണ് ഇ ഡി ബാബുരാജ് എന്ന ഭിന്നശേഷിക്കാരനായ ഒരു മലയാളി. 51 വയസുള്ള ബാബുരാജ് ചമ്പക്കുളത്ത് നെഹ്രു ട്രോഫി ഫിനിഷിങ് പോയിന്റ് വരെ 25 കിലോമീറ്റര്‍ തുടര്‍ച്ചയായി നീന്തുന്നതിനാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്. പ്രമുഖ ഫിസിഷ്യനായ ബി പദ്മകുമാറാണ് ബാബുവിന്റെ പരിശീലകന്‍. രാവിലെ ആറു മണി മുതലാണ് ബാബു നീന്തല്‍ പരിശീലനം ആരംഭിക്കുന്നത്.

11 വയസുള്ളപ്പോള്‍ ബാബുരാജിന്റെ ഇടതുകൈയ്ക്ക് വൈകല്യം സംഭവിച്ചു. തുടര്‍ന്ന് കഠിനമായ പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും നീന്തലില്‍ കഴിവ് തെളിയിച്ചു. എല്‍ഐസി ഏജന്റായി ജോലി ചെയ്യുന്ന ബാബുരാജ് തന്റെ കുറവിനെ ഒരിക്കലും നീന്തലിന് ഒരു തടസമാകുവാന്‍ അനുവദിച്ചില്ല.

കഴിഞ്ഞ വര്‍ഷം വേമ്പനാട്ട് കനാലിന്റെ ഏറ്റവും വീതിയേറിയ ഭാഗത്ത് 10 കിലോമീറ്റര്‍ നീന്തിയതിന് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന ഏഷ്യന്‍ റെക്കോഡ് ബുക്ക്‌സിന്റെ യുആര്‍എഫ് എഷ്യന്‍ റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. കൂടാതെ ബാബുവിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ വീല്‍ചെയര്‍ ആന്‍ഡ് അപ്യൂട്ടി സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍(ഐഡ്ബ്‌ള്യുഎഎസ്) വേള്‍ഡ് ഗെയിംസിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നെങ്കിലും യാത്രാ ചെലവടക്കമുള്ള ചെലവുകള്‍ വഹിക്കാനാവാത്തതുമൂലം അദ്ദേഹത്തിന് പങ്കെടുക്കാനായിരുന്നില്ല.

Comments

comments

Categories: Motivation