ഇന്ത്യക്കാരടക്കമുള്ളവര്‍ക്കെതിരായ എയര്‍ ചൈനയുടെ വംശീയ നിര്‍ദേശം വിവാദമായി; പ്രതിഷേധങ്ങളെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിച്ചു

ഇന്ത്യക്കാരടക്കമുള്ളവര്‍ക്കെതിരായ എയര്‍ ചൈനയുടെ വംശീയ നിര്‍ദേശം വിവാദമായി; പ്രതിഷേധങ്ങളെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിച്ചു

ന്യൂഡെല്‍ഹി: ലണ്ടനിലെ ഇന്ത്യക്കാരെയും പാക്കിസ്ഥാനികളെയും കറുത്തവര്‍ഗക്കാരെയും സൂക്ഷിക്കണമെന്ന് യാത്രികര്‍ക്ക് എയര്‍ ചൈനയുടെ വംശീയ മുന്നറയിപ്പ്. ലണ്ടന്‍ സഞ്ചാരത്തിന് സുരക്ഷിതമായ നഗരമാണെങ്കിലും ഇന്ത്യക്കാര്‍, പാക്കിസ്താനികള്‍, കറുത്തവര്‍ഗക്കാര്‍ എന്നിവര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളിലെത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ചൈനയുടെ ഫ്‌ളൈറ്റ് മാഗസിന്‍ വിംഗ്‌സ് ഓഫ് ചൈനയിലെ ലേഖനത്തില്‍ പറയുന്നു. നിര്‌ദേശത്തിനെതിരേ ചൈനയില്‍ നിന്നു തന്നെ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് മാഗസിന്‍ ക്ഷാമാപണം നടത്തി നിര്‍ദേശം പിന്‍വലിച്ചു.

എയര്‍ ചൈനയുടെ വിമാനത്തില്‍ സഞ്ചരിച്ച ഹസേ ഫന്‍ എന്നൊരു ചൈനീസ് മാധ്യമപ്രവര്‍ത്തക തന്നെയാണ് ഈ വംശീയ പരാമര്‍ശങ്ങള്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഇതേക്കുറിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അഭിപ്രായം വ്യക്തമാക്കണമെന്നും ഹസേ ഫാന്‍ പറയുന്നു. മര്യാദ ലംഘിക്കുന്ന പരാമര്‍ശങ്ങളാണ് മാഗസിനില്‍ നിന്നുണ്ടായതെന്ന് ഇന്ത്യന്‍, പാക്കിസ്ഥാന്‍ വംശജര്‍ കൂടുതലായി വസിക്കുന്ന ടൂട്ടിന്‍ മേഖലയിലെ എംപി റോസനെ അല്ലിന്‍ ഖാന്‍ പ്രതികരിച്ചു. ലണ്ടനിലെ സാംസ്‌കാരിക വൈവിധ്യം തിരിച്ചറിയാന്‍ എയര്‍ ചൈന അധികൃതരെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
ലണ്ടനിലെത്തുന്ന സഞ്ചാരികള്‍ രാത്രി പുറത്തിറങ്ങരുതെന്നും സ്ത്രീ യാത്രികര്‍ യാത്രകളില്‍ പുരുഷന്‍മാരെ കൂടെ കൂട്ടണമെന്നുമുള്ള വിവാദപരമായ പരാമര്‍ശങ്ങളും ഈ പുസ്തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങളെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിച്ച എയര്‍ചൈന മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടു. എഅതേസമയം എഡിറ്റിംഗില്‍ വന്ന പിഴവാണെന്നു കാട്ടി പ്രസാധകന്‍ എയര്‍ ചൈനയ്ക്ക് ഇ മെയില്‍ സന്ദേശമയച്ചു. ഇക്കാര്യവും എയര്‍ ചൈന പ്രസിദ്ധപ്പെടുുത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories