Archive

Back to homepage
Slider Sports

സച്ചിന്റെ ആദ്യ സെഞ്ച്വറിക്ക് 22 വയസ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യ ഏകദിന സെഞ്ച്വറി നേടിയിട്ട് 22 വര്‍ഷം പൂര്‍ത്തിയായി. 1994 സെപ്റ്റംബര്‍ 9ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് സച്ചിന്‍ തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത്. സച്ചിന്‍ 110 റണ്‍സ്

Slider Sports

യുഎസ് ഓപ്പണ്‍: അപ്രതീക്ഷിത തോല്‍വിയില്‍ സെറീന പുറത്ത്

  ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ ഒന്നാം റാങ്കുകാരിയായ അമേരിക്കയുടെ സെറീന വില്യംസ് തോറ്റ് പുറത്തായി. ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവയാണ് സെറീനയുടെ ഫൈനല്‍ മോഹം ഇല്ലാതാക്കിയത്. 6-2, 7-6 (7-5) സ്‌കോറുകള്‍ക്കായിരുന്നു പതിനൊന്നാം സീഡായ

Slider Sports

യുഎസ് ഓപ്പണില്‍ ഒത്തുകളി?

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വാതുവയ്പിന്റെ ഭാഗമായി ഒത്തുകളി നടന്നുവെന്ന് സംശയം. ഇതിനെ തുടര്‍ന്ന് സംശയിക്കപ്പെടുന്ന മത്സരങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം. വനിതാ സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ വാതുവയ്പ് നടന്നതായാണ് സൂചന. സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ടിമയ ബാക്‌സിന്‍സ്‌കിയും റഷ്യയുടെ വിറ്റാലിയ ഡിയാച്ചന്‍കോയും

Sports

തന്റെ ഫോണെടുക്കാന്‍ ധോണിക്ക് സമയമില്ലെന്ന് യുവരാജ്

ന്യൂഡല്‍ഹി: ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍ എം എസ് ധോണിക്ക് തന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ സമയം കിട്ടാറില്ലെന്ന് ക്രിക്കറ്റ് താരം യുവരാജ് സിംഗ്. വസ്ത്ര വില്‍പന രംഗത്തെ യുവരാജിന്റെ പുതിയ സംരംഭമായ യുഡബ്ല്യുസി ഫാഷന്റെ ലോഞ്ചിംഗിന് ധോണി പങ്കെടുക്കാതിരുന്നതിന് കാരണം ചോദിച്ചപ്പോഴാണ്

Sports

ടിന്റുവില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ല: പി ടി ഉഷ

തിരുവനന്തപുരം: റിയോ ഒളിംപിക്‌സില്‍ ടിന്റു ലൂക്കയില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരിശീലകയായ പി ടി ഉഷ. കോച്ചെന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ടിന്റുവിന് ചെയ്തുകൊടുത്തെന്നും എന്നാല്‍ ഒരു അത്‌ലറ്റിന് വേണ്ട സ്വാഭാവിക ബുദ്ധി വൈഭവം താരത്തിന് റിയോയില്‍

Sports

ലോകകപ്പ് യോഗ്യതാ മത്സരം: ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ മികവില്‍ ഹെയ്ത്തിക്ക് ജയം

  കിംഗ്സ്റ്റണ്‍: കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ ഡക്കന്‍സ് നാസണിന്റെ മികവില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹെയ്ത്തിക്ക് ജയം. കോണ്‍കകാഫ് മേഖലയിലെ യോഗ്യതാ മത്സരത്തില്‍ ജമൈക്കയ്‌ക്കെതിരെയാണ് നാസണ്‍ ഗോള്‍ നേടിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച ഹെയ്ത്തിക്ക് വേണ്ടി 88-ാം മിനുറ്റിലായിരുന്നു നാസണ്‍

Sports

പന്ത് തലയിലിടിച്ച് ഓജയ്ക്ക് പരിക്ക്

ന്യൂഡല്‍ഹി: ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ ഇടം കൈയന്‍ സ്പിന്നറായ പ്രഗ്യാന്‍ ഓജയ്ക്ക് പരിക്ക്. ഇന്ത്യ ബ്ലൂവുമായുള്ള മത്സരത്തില്‍ പന്ത് തലയില്‍ കൊണ്ടാണ് ഇന്ത്യ ഗ്രീന്‍ താരമായ ഓജയ്ക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഓജയുടെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും

Sports

യുഎസ് ഓപ്പണ്‍: ആന്‍ഡി മറെയെ അട്ടിമറിച്ച് കെയ് നിഷികോരി സെമിയില്‍

  ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മറെയ്ക്ക് തോല്‍വി. ആറാം സീഡായ ജാപ്പനീസ് താരം കെയ് നിഷികോരിയാണ് മറെയെ പരാജയപ്പെടുത്തിയത്. മൂന്ന് മണിക്കൂറും 57 മിനുറ്റും നീണ്ടുനിന്ന അഞ്ച് സെറ്റിന്റെ കടുത്ത

World

അഞ്ചാമതും പ്രകോപനം: ആണവ പരീക്ഷണം വിജയമെന്ന് ഉത്തരകൊറിയ

പ്യോംഗാങ്: യുഎസില്‍നിന്നും നേരിടുന്ന എതിര്‍പ്പ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആണവായുധശേഖര സ്‌ഫോടനം(nuclear warhead explosion) വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തര കൊറിയ. രാജ്യത്തെ വടക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആണവപരീക്ഷണ മേഖലയിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തെ അപലപിച്ച് യുഎസ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ

World

സിറിയന്‍ സംഘര്‍ഷം: സമാധാനം പുനസ്ഥാപിക്കാന്‍ നിര്‍ദേശവുമായി പ്രതിപക്ഷം

ദമാസ്‌കസ്: അഞ്ച് വര്‍ഷമായി തുടരുന്ന സിറിയന്‍ കലാപത്തിനു പരിഹാരം കണ്ടെത്തും വിധമുള്ള നിര്‍ദേശം വിഷന്‍ ഫോര്‍ സിറിയ എന്ന പേരില്‍ സിറിയയിലെ പ്രതിപക്ഷം പുറത്തിറക്കിയിരിക്കുന്നു. 30രാഷ്ട്രീയ സംഘടനകളും സേനാ വിഭാഗങ്ങളും ഉള്‍പ്പെട്ട the high negotiation committee(hnc) എന്ന സംഘടനയാണു ബുധനാഴ്ച

World

ദക്ഷിണ കൊറിയയുമായി ചൈന സുരക്ഷാ ചര്‍ച്ച ഒഴിവാക്കി

ബീജിംഗ്: ഈ ആഴ്ച ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ നടക്കാനിരുന്ന സുരക്ഷാ സംബന്ധിയായ ചര്‍ച്ചയില്‍നിന്നും വിട്ടുനില്‍ക്കാന്‍ ചൈന തീരുമാനിച്ചതായി ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ പ്രകോപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ദക്ഷിണ കൊറിയയില്‍ യുഎസ്

Politics

രാഹുല്‍ നല്ല കുട്ടി, യുപിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കണം: അഖിലേഷ് യാദവ്

ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പരിഹാസം. കര്‍ഷകരുമായി സംവദിക്കുന്ന ഖാട്ട് സഭ പരിപാടിയുമായി രാഹുല്‍ യുപിയിലുണ്ട്. 2,500 കിലോമീറ്ററാണ് ഇതിനായി രാഹുല്‍ യാത്ര ചെയ്യുന്നത്. ഈ പരിപാടി പുരോഗമിക്കുന്നതിനിടെയാണ് രാഹുലിനെ അഖിലേഷ് നല്ല കുട്ടിയെന്ന്

World

പുടിനെ പ്രശംസിച്ച് വീണ്ടും ട്രംപ്

ന്യൂയോര്‍ക്ക്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രശംസ വീണ്ടും. ബുധനാഴ്ച ന്യൂയോര്‍ക്കിലെ ഇന്‍ട്രീപിഡ് സീ, എയര്‍, സ്‌പേസ് മ്യൂസിയത്തില്‍ വച്ച് എന്‍ബിസി ന്യൂസിന്റെ നേതൃത്വത്തില്‍ നടന്ന കമാന്‍ഡര്‍-ഇന്‍-ചീഫ് ഫോറത്തില്‍ വച്ചാണു പുടിനെ

World

വിവാദ പരാമര്‍ശത്തിനു ശേഷം ഡ്യുട്ടര്‍ട്ട്- ഒബാമ കൂടിക്കാഴ്ച 

വിയാന്റൈന്‍: അസഭ്യ പ്രയോഗത്തിലൂടെ വിവാദം ക്ഷണിച്ചുവരുത്തിയ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡ്യുട്ടര്‍ട്ട്, ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഒബാമയുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ആസിയാന്‍ ഉച്ചകോടി നടക്കുന്ന ലാവോസിലെ വേദിക്കു സമീപം ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

World

അഞ്ച് വര്‍ഷത്തിനിടെ കുട്ടി അഭയാര്‍ഥികളുടെ എണ്ണത്തില്‍ 75 ശതമാനം വര്‍ധന:യൂനിസെഫ്

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ 50 മില്യണ്‍ കുട്ടികള്‍ക്കു യുദ്ധത്തിന്റെയോ, സംഘര്‍ഷത്തിന്റെയോ, പീഢനത്തിന്റെയോ പേരില്‍ വാസസ്ഥലം ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നു യൂനിസെഫ് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ആഭ്യന്തര സംഘര്‍ഷം, കലാപം തുടങ്ങിയ കാരണങ്ങളാണ് 28 മില്യണ്‍ കുട്ടികളെ അഭയാര്‍ഥികളാക്കിയതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Slider World

അലെപ്പോയില്‍ ക്ലോറിന്‍ വര്‍ഷിച്ചു

അലെപ്പോ: സിറിയയില്‍ പോരാട്ടം രുക്ഷമായ അലെപ്പോയില്‍ സര്‍ക്കാര്‍ സേന ക്ലോറിന്‍ വാതകം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്. അലെപ്പോയ്ക്ക് സമീപം അല്‍-സുക്കാരിയിലാണ് സംഭവം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 80ാളം പേര്‍ വാതകം ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥയില്‍ ചികിത്സ തേടിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

World

ഇന്ത്യയ്ക്ക് യുഎസ് 22 ഡ്രോണുകള്‍ നല്‍കും

വാഷിംഗ്ടണ്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണത്തിനായി ഇന്ത്യയ്ക്ക് യുഎസ് അത്യാധുനിക മള്‍ട്ടി മിഷന്‍ പ്രിഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണ്‍ നല്‍കുമെന്ന് ഉറപ്പായി. 22 ഡ്രോണുകള്‍ നല്‍കണമെന്നാണ് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഈ വര്‍ഷം ജൂണില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവച്ചിരുന്നു. കഴിഞ്ഞയാഴ്ച

Slider World

അവസാന ഏഷ്യന്‍ പര്യടനത്തില്‍ ഒബാമ നേരിട്ടത് കയ്‌പേറിയ അനുഭവം

യുഎസ് പ്രസിഡന്റെന്ന നിലയില്‍ അവസാന ഏഷ്യന്‍ പര്യടനമാണ് ഒബാമ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ഈ മാസം 4,5 തീയതികളില്‍ ചൈനയില്‍ ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ആദ്യമെത്തിയത്. പിന്നീട് തിങ്കളാഴ്ച വൈകുന്നേരം ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്കും പറന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു

Branding

ഒല മഹീന്ദ്രയുമായി സഹകരിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുമായി ചേര്‍ന്ന് ഒരു പുതു പദ്ധതി ആരംഭിക്കുന്നതായി ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല പ്രഖ്യാപിച്ചു. ഈ സഹകരണത്തിന്റെ ഭാഗമായി മഹീന്ദ്ര കാറുകള്‍ ഒല സര്‍വീസിന് വേണ്ടി വാടകയ്ക്ക് നല്‍കും. ഇതുകൂടാതെ ഫിനാന്‍സിംഗ്,

Branding

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ഫീച്ചറുകളുമായി യുബര്‍

ന്യൂഡെല്‍ഹി: യുബര്‍ ടാക്‌സി ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ യുബര്‍ ഒരുങ്ങുന്നു. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി ലോകവ്യാപകമായി കമ്പനിയുടെ ഡ്രൈവര്‍ ആപ്പില്‍ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും, ഇതിലൂടെ മികച്ച ഡ്രൈവിംഗിനു വേണ്ട നിര്‍ദേശങ്ങള്‍