എഫ്‌ഐആര്‍ ഓണ്‍ലൈനില്‍ 24 മണിക്കൂറിനകം ലഭ്യമാക്കണം : സുപ്രീം കോടതി

എഫ്‌ഐആര്‍ ഓണ്‍ലൈനില്‍ 24 മണിക്കൂറിനകം ലഭ്യമാക്കണം : സുപ്രീം കോടതി

ന്യൂഡെല്‍ഹി: ആര്‍ക്കെങ്കിലും എതിരേ എഫ്‌ഐആര്‍ (ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ) രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനകം ഇകിന്റെ പകര്‍പ്പ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാനള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഓണ്‍ലൈനില്‍ എഫ്‌ഐആര്‍ ലഭ്യമായില്ലെങ്കില്‍ കുറ്റാരോപിതനായ വ്യക്തിക്ക് കോടതി നടപടികളിലൂടെ എന്തെങ്കിലും പ്രയോജനം ലഭിക്കുന്നതിന് തടസം ഉണ്ടാകുമെന്ന് സുപ്രീം കോടതി വിശദമാക്കി. എന്നാല്‍ കലാപം, ഭീകരവാദം മുതലായ വിഷയങ്ങളിലെ കേസുകളെ ഇതില്‍ നിന്നു മാറ്റിനിര്‍ത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (വൈബിഎഐ) സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. എഫ്‌ഐആര്‍ കുറ്റാരോപിതര്‍ക്ക് എത്രയും പെട്ടെന്ന് ലഭിക്കാനുള്ള സംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ തന്നെ മുന്‍ നിരീക്ഷണവും ഹര്‍ജിക്കാര്‍ മുന്നോട്ടു വെച്ചിരുന്നു.

Comments

comments

Categories: Slider, Top Stories
Tags: FIR, online, SC