Archive
സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗ് യൂറോപ്പിലെ മികച്ച ടൂറിസം കേന്ദ്രം
സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: യൂറോപ്പിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ് ബര്ഗിന്. തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിന് ഈ പുരസ്കാരം നേടിയെടുക്കാന്‍ സാധിച്ചത്. വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് അവാര്‍ഡ്
വിനോദസഞ്ചാര മേഖലയെ സിക വൈറസ് ബാധിച്ചില്ലെന്ന് സിംഗപ്പൂര്‍
സിംഗപ്പൂര്‍: രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ സിക വൈറസ് ഇതുവരെ ബാധിച്ചില്ലെന്ന് സിംഗപ്പൂര്‍ വിനോദ സഞ്ചാര വകുപ്പ് അധികൃതര്‍. സിംഗപ്പൂര്‍ സുരക്ഷിത വിനോദസഞ്ചാര ഡെസ്റ്റിനേഷനാണെന്നും സിക വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ സംവിധാനം രാജ്യത്തുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. രോഗാണുവാഹകര്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനാണ് പ്രധാനമായും
നവജാതശിശു സ്ക്രീനിംഗ് ഉപകരണവില്പ്പന: ഷിമാഡ്സുവും ട്രിവിട്രോണും ഒന്നിക്കും
ഒസാക(ജപ്പാന്): ജാപ്പനീസ് ശാസ്ത്ര ഉപകരണ നിര്‍മാതാക്കളായ ഷിമാഡ്സു ഇന്ത്യന്‍ കമ്പനിയായ ട്രിവിട്രോണ്‍ ഹെല്ത്കെയറുമായി മെഡിക്കല്‍ ഉപകരണ വില്‍പ്പനയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കും. നവജാത ശിശുക്കള്‍ക്കായുള്ള സ്ക്രീനിംഗ് ഉപകരണങ്ങളുടെ വില്‍പ്പനയിലാണ് ഇരുവരും പങ്കാളികളാകുന്നത്. പുതിയ വിപണികളിലെ സഹകരണം ഈ മാസം തന്നെ നടപ്പാകും. ലാബോറട്ടറി ഉപകരണ
സബ്സിഡി നിരക്കിലെ എല്‍ഇഡി ബള്‍ബിനെ കുറിച്ച് 64% പേര്‍ക്ക് അറിവില്ല
ന്യൂഡെല്‍ഹി: സബ്സിഡി നിരക്കില്‍ എല്‍ഇഡി ബള്‍ബ് വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവേശപൂര്‍വം നടപ്പാക്കുമ്പോഴും രാജ്യത്തെ 64 ശതമാനം പേര്‍ക്കും പദ്ധതിയുടെ ഭാഗമായി ബള്‍ബ് കിട്ടിയിട്ടില്ല. എങ്ങിനെ ബള്‍ബ് നേടാമെന്നതു സംബന്ധിച്ച് ഇവര്‍ക്ക് അറിയില്ലെന്നും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ
ഐഒസി എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുന്നു: 2030ല്‍ അസംസ്കൃത എണ്ണ ശുദ്ധീകരണ ശേഷി150 മില്യണ്‍ ടണ്‍ ആക്കുക ലക്ഷ്യം
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് 2030ഓടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കാനൊരുങ്ങുന്നു. അസംസ്കൃത എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള ശേഷി 150 മില്യണ്‍ ടണ്‍ ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യംവെക്കുന്നത്. രാജ്യത്ത് അതിവേഗം വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ്
വാഹനഘടക കയറ്റുമതിയില്‍ മെക്സിക്കോ മുഖ്യ ലക്ഷ്യസ്ഥാനം
കൊല്‍ക്കത്ത: ഇന്ത്യയുടെ വാഹനഘടക കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമായി മെക്സിക്കോ മാറിയതായി റിപ്പോര്‍ട്ട്. ഇഇപിസി (എന്‍ജിനീയറിംഗ് എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍) ഇന്ത്യയാണിക്കാര്യം വ്യക്തമാക്കിയത്. ഇത് ഇന്ത്യന്‍ എഞ്ചിനീയറിംഗ് കയറ്റുമതിക്കാര്‍ക്ക് തെക്കേ അമേരിക്കന്‍ വിപണികളില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നതിന് സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ ഓട്ടോമൊബീല്‍