നബാര്‍ഡ് റിക്രിയേഷന്‍ ക്ലബ് ഇന്റര്‍ ബാങ്ക് പൂക്കള മത്സരം: യൂണിയന്‍ ബാങ്കിന് ഒന്നാംസമ്മാനം

നബാര്‍ഡ് റിക്രിയേഷന്‍ ക്ലബ് ഇന്റര്‍ ബാങ്ക് പൂക്കള മത്സരം: യൂണിയന്‍ ബാങ്കിന് ഒന്നാംസമ്മാനം

തിരുവനന്തപുരം: നബാര്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് ഇന്റര്‍ ബാങ്ക് അത്തപ്പൂക്കള മത്സരം സെപ്റ്റംബര്‍ 4ന് നബാര്‍ഡിന്റെ തിരുവനന്തപുരം ഓഫീസ് അങ്കണത്തില്‍ നടന്നു. മത്സരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കേരള ഗ്രാമീണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിണ്ടിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് എന്നീ ബാങ്കുകള്‍ പങ്കെടുത്തു. ഒന്നാം സമ്മാനം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും രണ്ടാം സമ്മാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും മൂന്നാം സമ്മാനം ഫെഡറല്‍ ബാങ്കും കരസ്ഥമാക്കി.

വര്‍ണാഭമായ ചടങ്ങില്‍ നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ ശ്രീ വി. ആര്‍. രവീന്ദ്രനാഥ് ഓണാശംസംകള്‍ നേരുകയും വിജയികള്‍ക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.

Comments

comments

Categories: Life