സബ്‌സിഡി നിരക്കിലെ എല്‍ഇഡി ബള്‍ബിനെ കുറിച്ച് 64% പേര്‍ക്ക് അറിവില്ല

സബ്‌സിഡി നിരക്കിലെ എല്‍ഇഡി ബള്‍ബിനെ കുറിച്ച് 64% പേര്‍ക്ക് അറിവില്ല

ന്യൂഡെല്‍ഹി: സബ്‌സിഡി നിരക്കില്‍ എല്‍ഇഡി ബള്‍ബ് വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവേശപൂര്‍വം നടപ്പാക്കുമ്പോഴും രാജ്യത്തെ 64 ശതമാനം പേര്‍ക്കും പദ്ധതിയുടെ ഭാഗമായി ബള്‍ബ് കിട്ടിയിട്ടില്ല. എങ്ങിനെ ബള്‍ബ് നേടാമെന്നതു സംബന്ധിച്ച് ഇവര്‍ക്ക് അറിയില്ലെന്നും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു.

ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ഉപഭോക്താക്കളെ വേണ്ടവിധം ബോധവല്‍ക്കരിച്ചിട്ടില്ലെന്നാണ് സര്‍വേ നടത്തിയവര്‍ വ്യക്തമാക്കുന്നത്. സബ്‌സിഡി നിരക്കിലുള്ള ബള്‍ബ് ലഭിക്കുന്നതിന് എവിയെയാണ് ചെല്ലേണ്ടതെന്നോ, എത്രയെണ്ണം ലഭിക്കുമെന്നോ, എന്തെല്ലാമാണ് നടപടിക്രമങ്ങളെന്നോ ഭൂരിഭാഗം ജനങ്ങള്‍ക്കുമറിയില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രിലിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെങ്കിലും അതാത് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകളാണ് ബള്‍ബുകള്‍ വിതരണം ചെയ്യേണ്ടത്. സബ്‌സിഡി നിരക്കിലുള്ള എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്ന വിവരം പ്രാദേശിക ഭാഷകളില്‍ പരസ്യം ചെയ്യണമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല പ്രാദേശിക വൈദ്യുതി ബോര്‍ഡ് ഓഫീസുകളില്‍ നിന്ന് എസ്എംഎസ് മുഖേന ഉപയോക്താക്കളെ വിവരം അറിയിക്കണമെന്നും ഫോണ്‍ വിളിയിലൂടെ കാര്യങ്ങള്‍ തിരക്കുന്നതിന് സൗകര്യം വേണമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെടുന്നു.

Comments

comments

Categories: Politics

Related Articles