വരുമാനത്തില്‍ 5,000 കോടിയുടെ വളര്‍ച്ച പ്രതീക്ഷിച്ച് കേരള ടൂറിസം

വരുമാനത്തില്‍ 5,000 കോടിയുടെ വളര്‍ച്ച പ്രതീക്ഷിച്ച് കേരള ടൂറിസം

കൊച്ചി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ടൂറിസം മേഖല 5,000 കോടി രൂപയുടെ വളര്‍ച്ച നേടുമെന്ന് കേരള ട്രാവല്‍മാര്‍ട്ട്. കൊച്ചിയില്‍ ഈ മാസം അവസാനം നടക്കുന്ന ഒന്‍പതാമത് കേരള ട്രാവല്‍മാര്‍ട്ടിനോട് അനുബന്ധിച്ച് നടത്തിയ വിലയിരുത്തലാണിത്. ലോകമെമ്പാടുമുള്ള ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും സംരംഭകരെയും തമ്മില്‍ ബന്ധപ്പെടുത്തി മേഖലയ്ക്ക് ഉണര്‍വേകുകയെന്നതാണ് ട്രാവല്‍മാര്‍ട്ടിന്റെ ലക്ഷ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ ട്രാവല്‍മാര്‍ട്ടിന്റെ ഉത്തേജന ഫലമായി ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം നിലവിലെ 25,000 കോടിയില്‍ നിന്ന് 30,000 കോടി രൂപയിലെത്തുമെന്ന് കേരളമാര്‍ട്ട് മുഖ്യ സംഘാടകരിലൊരാളായ ഇ എം നജീബ് പറയുന്നു. അന്‍പത്തിയേഴ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ കേരള ടൂറിസം മാര്‍ട്ടില്‍ പങ്കെടുക്കും.

കേരളത്തിലേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനനിരക്കുകള്‍ ടൂറിസം രംഗത്തിന് വെല്ലുവിളിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy, Slider