പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലാന്‍ഡ്

പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലാന്‍ഡ്

ബെയ്‌സല്‍: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്യന്‍ മേഖലയിലെ കരുത്തരായ ടീമുകള്‍ക്ക് തിരിച്ചടി. യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ചുഗല്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഫ്രാന്‍സും ഹോളണ്ടും സമനിലയില്‍ കുരുങ്ങി.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലിറങ്ങിയ പോര്‍ചുഗലിനെ സ്വിറ്റ്‌സര്‍ലാന്‍ഡാണ് അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ജയം.

മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ രണ്ട് ഗോളുകളും. 23-ാം മിനുറ്റില്‍ ബ്രീല്‍ എമ്പലോ, 30-ാം മിനുറ്റില്‍ അഹമ്മദ് മെഹ്മദി എന്നിവരാണ് ഗോള്‍ സ്വന്തമാക്കിയത്.

22-ാം മിനുറ്റില്‍ ഫ്രീ കിക്കിലൂടെ ലഭിച്ച പന്ത് എമ്പോളോ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. മികച്ചൊരു ക്രോസില്‍ നിന്നാണ് മെഹ്മദി ഗോള്‍ നേടിയത്.

യൂറോ കപ്പിലെ റണ്ണേഴ് അപ്പായ ഫ്രാന്‍സ് ബെലാറസിനോട് ഗോള്‍ രഹിത സമനിലയാണ് വഴങ്ങിയത്. ഹോളണ്ട്-സ്വീഡന്‍ മത്സരം 1-1 സമനിലയിലും കലാശിച്ചു.

43-ാം മിനുറ്റില്‍ മാര്‍ക്കസ് ബെര്‍ഗ് നേടിയ ഗോളിലൂടെ സ്വീഡനാണ് ആദ്യം മുന്നിലെത്തി. എന്നാല്‍ 67-ാം മിനുറ്റില്‍ വെസ്‌ലി സ്‌നൈഡറിലൂടെ ഹോളണ്ട് സമനില നേടുകയായിരുന്നു.

മറ്റ് മത്സരങ്ങളില്‍ ബെല്‍ജിയം, ബോസ്‌നിയ, ബള്‍ഗേറിയ എന്നീ ടീമുകള്‍ വിജയിക്കുകയും സ്വീഡന്‍-നെതര്‍ലാന്‍ഡ്‌സ് മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു. ബള്‍ഗേറിയ 4-3ന് ലക്‌സംബര്‍ഗിനെയാണ് പരാജയപ്പെടുത്തിയത്.

Comments

comments

Categories: Sports