ലോകകപ്പ് യോഗ്യതാ മത്സരം: ഗോള്‍മഴ ചൊരിഞ്ഞ് സ്‌പെയിന്‍

ലോകകപ്പ് യോഗ്യതാ മത്സരം:  ഗോള്‍മഴ ചൊരിഞ്ഞ് സ്‌പെയിന്‍

 

മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിനും ഇറ്റലിക്കും ജയം. ദുര്‍ബലരായ ലീച്ചെസ്റ്റനെ സ്‌പെയിന്‍ തകര്‍ത്തപ്പോള്‍ ഇസ്രായേലിനെയായിരുന്നു ഇറ്റലി പരാജയപ്പെടുത്തിയത്.

യൂറോ കപ്പിലെ ആദ്യ റൗണ്ടില്‍ പുറത്തായ സ്‌പെയിന്‍ ലോകകപ്പ് യോഗ്യതയ്ക്കുള്ള ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ലീച്ചസ്റ്റനെതിരെ ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്റെ ജയം.

ഡീഗോ കോസ്റ്റയിലൂടെയാണ് സ്‌പെയില്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. കോസ്റ്റ, ഡേവിഡ് സില്‍വ, അല്‍വാരോ മൊറാറ്റ, എന്നിവര്‍ രണ്ട് വീതം ഗോളുകള്‍ സ്‌പെയിന് വേണ്ടി നേടിയപ്പോള്‍ കൗമാര താരം സെര്‍ജി റോബര്‍ട്ടോയും വിറ്റോലോയും ഓരോ തവണ ലക്ഷ്യം കണ്ടു.

ആക്രമണത്തിലും പ്രതിരോധത്തിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ സ്‌പെയിനെ പിടിച്ചുകെട്ടാന്‍ ലീച്ചെസ്റ്റന് ഒരു തരത്തിലും സാധിച്ചില്ല. തുടര്‍ച്ചയായി വീണ ഗോളുകള്‍ ലീച്ചെസ്റ്റനെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തു കളഞ്ഞു.

വിന്‍സെന്റ് ഡെല്‍ബോസ്‌ക്യുവിന് ശേഷം സ്പാനിഷ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ജൂലന്‍ ലോപത്‌ഗ്വെയ്ക്ക് ആശ്വാസം പകരുന്നതാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ആദ്യ ജയം.

Comments

comments

Categories: Sports