ആര്‍ബിഐ 10 ബില്യണ്‍ ഡോളര്‍ കേന്ദ്രസര്‍ക്കാരിനു ലാഭവിഹിതം നല്‍കി

ആര്‍ബിഐ 10 ബില്യണ്‍ ഡോളര്‍ കേന്ദ്രസര്‍ക്കാരിനു ലാഭവിഹിതം നല്‍കി

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 10 ബില്യണ്‍ ഡോളര്‍ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിനു നല്‍കിയതായി റിപ്പോര്‍ട്ട്. വിദേശ ഇടപാടുകളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.5 ശതമാനം വര്‍ധിച്ചതാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് മേല്‍പ്പറഞ്ഞ തുക നല്‍കാന്‍ ആര്‍ബിഐയെ സഹായിച്ചത്.

രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരുന്നപ്പോഴാണ് കേന്ദ്രസര്‍ക്കാരിനു അറ്റാദായമായി നല്‍കുന്ന വിഹിതം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ആര്‍ബിഐ ഏര്‍പ്പെടുത്തിയ പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശകളനുസരിച്ചാണ് ഇതു നടപ്പാക്കിയത്. കേന്ദ്രജീവനക്കാരുടെ ശമ്പളവര്‍ധന നടപ്പാക്കാന്‍ സര്‍ക്കാരിനു സഹായകമായ നടപടിയായിരുന്നു ഇത്.

യുഎസിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ലാഭവിഹിതമായി അമേരിക്കന്‍ സര്‍ക്കാരിനു നല്‍കിയ തുകയുടെ ഒരംശം മാത്രമെ ഇതു വരികയുള്ളൂ. 4.5 ട്രില്യണ്‍ ഡോളര്‍ ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയ യുഎസ് ഫെഡറല്‍ റിസര്‍വ് അമേരിക്കന്‍ സര്‍ക്കാര്‍ ട്രഷറിയിലേക്ക് 117 ബില്യണ്‍ ഡോളറാണ് ലാഭവിഹിതമായി നല്‍കിയത്. ദക്ഷിണ കൊറിയയിലേയും ഫ്രാന്‍സിലേയും കേന്ദ്രബാങ്കുകള്‍ ലാഭവിഹിതത്തിനു പുറമെ കോര്‍്പ്പറേറ്റ് നികുതി കൂടി അതതു സര്‍ക്കാരുകളിലേക്ക് അടയ്ക്കുന്നുണ്ട്. എന്നാല്‍ സ്ഥിരമായ വരുമാനം ഇത്തരത്തില്‍ കേന്ദ്രബാങ്കുകളില്‍ നിന്നു സര്‍ക്കാരുകള്‍ക്കു പ്രതീക്ഷിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ പുറത്തിറക്കിയ കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടിയതു മൂലമുണ്ടായ സാമ്പത്തിക സമ്മര്‍ദം മറികടക്കാന്‍ ബാങ്ക് ഓഫ് ജപ്പാന്‍ ലാഭവിഹിതം നല്‍കിയിരുന്നത് വെട്ടിച്ചുരുക്കി. ബ്രസീലിയന്‍ കേന്ദ്രബാങ്ക് 5.3 ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടം മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നപ്പോള്‍ ആര്‍ബിഐയുടെ അടിയന്തര സഹായനിധി പ്രയോജനപ്പെടുത്താമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ ആശയത്തോട് യോജിച്ചില്ല. ആര്‍ബിഐ ലാഭവിഹിതമായി നല്‍കുന്ന തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്നായിരുന്നു രാജന്റെ നിലപാട്.

Comments

comments

Categories: Slider, Top Stories