കൊച്ചി മെട്രോ ആദ്യ ഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും : ഇ ശ്രീധരന്‍

കൊച്ചി മെട്രോ ആദ്യ ഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും : ഇ ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ റെയ്ല്‍ പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. ഇന്നലെ കൊച്ചിയിലെത്തിയ ഇ ശ്രീധരന്‍ മെട്രോ റെയ്ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. ഈ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചു. നിര്‍മാണം മന്ദഗതിയിലാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തനവും അദ്ദേഹം വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കി.

വരുന്ന മാര്‍ച്ച് മാസത്തിനകം മെട്രോ റെയ്ല്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നേരത്തേ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച സമയപരിധിക്കുമുമ്പു തന്നെ മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് ഇ ശ്രീധരന്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Slider, Top Stories