ഫ്രസേനിയസ് മെഡിക്കല്‍ കെയര്‍ സാന്‍ഡോര്‍ നെഫ്രോ സര്‍വീസസിനെ ഏറ്റെടുത്തു

ഫ്രസേനിയസ് മെഡിക്കല്‍ കെയര്‍ സാന്‍ഡോര്‍ നെഫ്രോ സര്‍വീസസിനെ ഏറ്റെടുത്തു

കൊച്ചി: പ്രമുഖ ഡയാലിസിസ് ഉല്‍പ്പന്ന, സേവന ദാതാക്കളായ ഫ്രസേനിയസ് മെഡിക്കല്‍ കെയര്‍, ഇന്ത്യയിലെ ഡയാലിസിസ് ഗ്രൂപ്പായ സാന്‍ഡോര്‍ നെഫ്രോ സര്‍വീസസിന്റെ 85 ശതമാനം ഓഹരി വിഹിതം ഏറ്റെടുത്തു. ഫ്രസേനിയസ് മെഡിക്കല്‍ കെയറിന്റെ ആഗോള വൈദഗ്ധ്യവും സ്പര്‍ശിന്റെ തനത് ആഭ്യന്തര ബിസിനസ് മോഡലും ചേരുമ്പോള്‍ ഇത് ഇന്ത്യയിലാകമാനം വ്യാപിക്കുന്ന ഏറ്റവും വലിയ രാജ്യാന്തര ഡയാലിസിസ് ശൃംഖലയായി മാറും. ഫ്രസേനിയസ് മെഡിക്കല്‍ കെയറിന്റെ നെഫ്രോ കെയര്‍ ബ്രാന്‍ഡിന് കീഴിലാണ് പുതിയ സ്ഥാപനം പ്രവര്‍ത്തിക്കുക.

2011 ല്‍ സ്ഥാപിതമായ സാന്‍ഡോര്‍ നെഫ്രോ സര്‍വീസസ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡയാലിസിസ് സേവന ദാതാവാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 50ലേറെ ഡയാലിസിസ് കേന്ദ്രങ്ങള്‍ ഉണ്ട്. ഈ വര്‍ഷം മൂന്ന് ദശലക്ഷം ഡോളറിന്റെ വരുമാനമാണ് സാന്‍ഡോര്‍ നെഫ്രോ സര്‍വീസസ്
പ്രതീക്ഷിക്കുന്നത്. നെഫ്രോ കെയര്‍ സര്‍വീസ് സ്ഥാപനങ്ങളിലൂടെ ഡയാലിസിസ് സേവനത്തിന്റെ നിലവാരമുയര്‍ത്താനാണ് എഫ്എംസി ഇന്ത്യ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Branding